മൂന്നാറില്‍ 14കാരനെ വനിതാ കൗണ്‍സിലറായ 25കാരി പീഡിപ്പിച്ചു

ഇടുക്കി: മൂന്നാറില്‍ ഒമ്പതാം ക്ലാസുകാരനെ സര്‍ക്കാര്‍ സ്‌കൂളിലെ വനിതാ കൗണ്‍സിലര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.

മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

തോട്ടംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുന്നതിനുമായി നിയമിച്ച ഇരുപത്തിയഞ്ചുകാരിക്കെതിരെയാണ് പരാതി.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയിയിലാണ് കുട്ടി പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News