കേരളം എല്ലാവരുടെയും സുരക്ഷിത കോട്ട; സംഘപരിവാറിന്റെ ഒരു ഭീഷണിയും ഈ മണ്ണില്‍ വിലപ്പോവില്ല; ഒരുമയാണ് നമ്മുടെ കരുത്തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളെ പോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മോദി സര്‍ക്കാര്‍ ആര്‍എസ്എസ് നയമാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ് ഭരണഘടന മൂല്യങ്ങളോട് താല്‍പര്യം കാണിക്കുന്നില്ലെന്നും, ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമം പാര്‍ലമെന്റിന് ഉള്ളില്‍ തന്നെ നടക്കുകയാണെന്നും സ്വാതന്ത്ര സമരത്തില്‍ പങ്കെടുക്കാത്ത ആര്‍എസ്എസിന് ഭരണഘടനയോട് പുച്ഛമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നത് ആര്‍എസ്എസ് അജണ്ടയാണ്. ഒരു വിഭാഗത്തെ പൗരത്വത്തില്‍ നിന്ന് എങ്ങനെ ഒഴുവാക്കാം എന്നതാണ് ഇവരുടെ ലക്ഷ്യം.

ജനസംഖ്യ രജിസ്റ്റര്‍ ഒരു ചതിക്കുഴിയാണ്. ജനസംഖ്യാ രജിസ്റ്റര്‍ തയ്യറാക്കിയാലേ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ കഴിയു. ഇത് മുസ്ലിമിന്റെ പ്രശ്‌നമല്ല, മതനിരപേക്ഷതയുടെ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു നടപടിയും സ്വീകരിക്കില്ല. വീട് കയറിയുള്ള ഒരു കണക്കെടുപ്പും ഇതിന്റെ ഭാഗമായി നടപ്പാക്കില്ല. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ല, കേരള സര്‍ക്കാര്‍ എന്നും പിണറായി വിജയന്‍ പറഞ്ഞു.

സെന്‍സെക്‌സും ജനസംഖ്യാ റജിസ്റ്ററും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ജനസംഖ്യാ റജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞത്. കേരളത്തില്‍ ഉള്ളവര്‍ സുരക്ഷിതരെന്ന് പിണറായി സംഘപരിവാറിന്റെ ഒരു ഭീഷണിയും ഈ മണ്ണില്‍ വിലപ്പോവില്ല. ഒരുമയാണ് നമ്മുടെ കരുത്ത്. ആശങ്ക ആരും വെച്ച് പുലര്‍ത്തേണ്ട. സര്‍ക്കാര്‍ എല്ലാ ജനങ്ങള്‍ക്കും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുസ്ലിം ന്യൂനപക്ഷത്തിന്റെ സുരക്ഷിത കോട്ടയാണ് കേരളം. ഇവിടെ ഒരു സംഘപരിവാര്‍ ഭീഷണിയും വിലപ്പോവില്ല. വര്‍ഗ്ഗീയക്കാരെയും തീവ്രവാദ ശക്തികളെയും മാത്രമാണ് നമ്മള്‍ മാറ്റി നിര്‍ത്തുന്നതെന്നും പിണറായി പറഞ്ഞു.

നമ്മള്‍ ഒരുമിച്ച് നിന്നാല്‍ പൗരത്വ നിയമ ഭേദഗതി റദ്ദാക്കേണ്ടി വരും. സെന്‍സസിനപ്പുറം ഒരു സെന്റിമീറ്റര്‍ പോലും സര്‍ക്കാര്‍ മുന്നോട്ടു പോകില്ല. നാം സുരക്ഷിത കോട്ടയിലാണ് കഴിയുന്നത്. ഒരു തരത്തിലുള്ള ഭീഷണിയും നമ്മുടെ നാട്ടില്‍ ചെലവാകില്ല. ഒരുമയാണ് നമ്മുടെ കരുത്തെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News