കളിയിക്കാവിള കൊലപാതകം: പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 7 ലക്ഷം രൂപ പാരിതോഷികം

കളിയിക്കാവിള കൊലപാതക കേസിലെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സഹായകരമായ വിവരം നൽകുന്നവർക്ക് തമിഴ്നാട് പോലീസ് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

കൊലപാതകികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം നൽകുക.

കന്യാകുമാരി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പോലീസാണ് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് തമിഴിലും മലയാളത്തിലും പോസ്റ്റർ പുറത്തിറക്കിയത്. വിവരം നൽകുന്നവരുടെ വിവരങൾ അതീവ രഹസിയമായി സൂക്ഷിക്കുമെന്നും പോലീസ് ഉറപ്പു നൽകുന്നു.

പി.എസ്.ക്രൈം നമ്പർ 09/2020 പ്രതികളായവരെ കണ്ടെത്താൻ സഹായിക്കണമെന്നും തമിഴ്നാട് പോലീസ് അഭ്യർത്ഥിക്കുന്നു.

വിവരങൾ നൽകാൻ 7010363173 എന്ന വാട്ട്സാപ്പ് നമ്പറും,04652220167 ലാന്റ് നമ്പറും നൽകീട്ടുണ്ട്. കുറ്റകൃത്യത്തിനു ശേഷം പ്രതികൾ കേരളത്തിലേക്ക് കടന്നതായും സംശയമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here