‘എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ വിശ്വാസം’: രാമകൃഷ്ണന്‍ മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവീരാനന്ദ; ‘പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല’

കൊല്‍ക്കത്ത: പൗരത്വനിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കാതെ രാമകൃഷ്ണ മിഷന്‍.

പ്രധാനമന്ത്രിയുടെ പൗരത്വ നിയമ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് രാമകൃഷ്ണന്‍ മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവീരാനന്ദ പറഞ്ഞു.

പൗരത്വനിയമ ഭേദഗതി ആരുടേയും പൗരത്വം എടുത്ത് കളയാനല്ല പൗരത്വം നല്‍കുന്നതിനു വേണ്ടിയാണെന്നും. ഇക്കാര്യത്തില്‍ ഒരു വിഭാഗം യുവാക്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

പശ്ചിമബംഗാളിലെ ബേലുര്‍ മാത്തിലും രാമകൃഷ്ണ മിഷന്‍ ആസ്ഥാനം സന്ദര്‍ശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രതികരണം.

തങ്ങളുടേത് തികച്ചും രാഷ്ട്രീയമില്ലാത്ത സമിതിയാണെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ വിശ്വാസമെന്നും സ്വാമി സുവീരാനന്ദ വ്യക്തമാക്കി.

ഇവിടെ ഇസ്ലാം, ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട സന്ന്യാസിമാരുണ്ട്. ഒരേ മാതാപിതാക്കളുടെ സഹോദരന്‍മാരെ പോലെയാണ് തങ്ങള്‍ ജീവിക്കുന്നത്.

നരേന്ദ്ര മോദി ഇന്ത്യയുടെയും മമതാ ബാനര്‍ജി പശ്ചിമ ബംഗാളിന്റേയും നേതാക്കളാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വാമി വിവേകാനന്ദനാണ് രാമകൃഷ്ണാ മിഷന്റെ സ്ഥാപകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News