എല്ലുകൾക്ക് ക്യാൻസർ ബാധിച്ച പന്ത്രണ്ട് വയസുകാരി സുമനസുകളുടെ സഹായം തേടുന്നു

എല്ലുകൾക്ക് ക്യാൻസർ ബാധിച്ച പന്ത്രണ്ട് വയസുകാരി പ്രേക്ഷകരുടെ സഹായം തേടുന്നു. ബാലരാമപുരം താന്നിമൂട് സ്വദേശി മകളായ അഭിരാമിയാണ് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നത്.

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നാപ്പത് ലക്ഷം രൂപ വേണമെന്നാണ് വെല്ലൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

ശരീരമെല്ലാം വേദനിച്ച് വിറക്കുമ്പോ‍ഴും അഭിരാമി കരയില്ല. അതിനൊരു കാരണമുണ്ട് താൻ കരഞ്ഞാൽ എല്ലാമെല്ലാമായ അമ്മ തളർന്നുപോകും . അതിനാൽ വേദന കടിച്ചമർത്തി ഇവൾ ചിരിക്കും.

പഠിക്കണമെന്നും വലിയ ആളാകണമെന്നുമൊക്കെ ഈവൾ പറയുന്നത് കേൾക്കുമ്പോൾ കണ്ടു നിൽക്കുന്ന ആരുടേയും കണ്ണു നിറഞ്ഞു പോകും.

ആറാം ക്ലാസിൽ പഠിക്കുമ്പോ‍ഴുണ്ടായ പനിയാണ് ഇന്ന് അഭിരാമിയെ ഈ കിടക്കയിൽ എത്തിച്ചത്. എല്ലുകൾക്ക് ക്യാൻസറാണെന്നും മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നാപ്പത് ലക്ഷം രൂപ വേണമെന്നാണ് വെല്ലൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

എന്നാൽ ഒരു ദിവസത്തെ അന്നത്തിന് വകകണ്ടെത്താൻ പോലും ബുദ്ദിമുട്ടുന്ന ഈ കുടുംബത്തിന് നാപ്പത് ലക്ഷമെന്നത് കേട്ട് നിൽക്കാനെ ക‍ഴിയുന്നുള്ളു.

കൂലിപണിക്കാരനായ അച്ഛൻ രാവിലെ ജോലി തേടി ഇറങ്ങും പിന്നെ അഭിരാമിക്ക് കൂട്ട് വീടിന്‍റെ ഈ നാലു ചുവരുകളും അമ്മ നിഷയും പിന്നെ കുറേ മരുന്നുകളുമാണ്.

ഇത്രയും വേഗം സർജറി വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ അച്ഛന്‍റെ വരുമാനം മരുന്നുകൾക്കപോലും തികയില്ല പിന്നെ നാട്ടുകാരുടെ സഹായം മാത്രമാണ് ഒരു ആശ്രയം.

തന്‍റെ ജീവൻ നിലനിർത്താൻ നാപ്പത് ലക്ഷം കണ്ടെത്തണമെന്ന് ഓർക്കുമ്പോൾ സങ്കടമാണ് അഭിരാമിക്ക്.അമ്മയുടേയും അച്ഛന്‍റേയും നെട്ടോട്ടം കാണുുമ്പോൾ അൽപ്പം ഭയക്കുന്നുമുണ്ട് അവൾ.

അഭിരാമി എന്ന കൊച്ചുമിടുക്കിയെ വിധിക്ക് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഞങ്ങൾ എല്ലാവരുടേയും സഹായമഭ്യർത്ഥിക്കുകയാണ്.പ്രതീക്ഷയുണ്ടെ് സഹായിക്കുമെന്ന് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News