അപകടങ്ങളും ദുരന്തങ്ങളും ഉണ്ടായാൽ എങ്ങനെ നേരിടണം? ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശീലിപ്പിക്കും

അപകടങ്ങളും ദുരന്തങ്ങളും ഉണ്ടായാൽ എങ്ങനെ നേരിടണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശീലിപ്പിക്കും.

ഫയർ സേഫ്റ്റി ബീറ്റിന്‍റെ ഭാഗമായിട്ടാണ് പരീശീലനം നൽകുന്നത്. തിരുവനന്തപുരം ജില്ലയിൽ പദ്ധതിക്ക് തുടക്കമായത് കുന്നുകു‍ഴി വാർഡിലാണ്. പ്രദേശത്തെ ദുരന്തസാധ്യത മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സേഫ്റ്റി ബീറ്റ് നടപ്പാക്കുന്നത്.

ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ചാൽ എന്ത് ചെയ്യണം. ഫയർഎസ്റ്റിംഗ്വഷർ എങ്ങനെ പ്രവർത്തിപ്പിക്കണം, തുടങ്ങി അടിയന്തിരഘട്ടങ്ങളെ നേരിടാൻ പഠിപ്പിക്കുകയാണ് ഫയർഫോഴ്സ്. തീ അണയ്ക്കുന്നതിൽ സ്ത്രീകളെയും പ്രാപ്തരാക്കും.

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവർത്തനം. എന്നും മാതൃകയാകുന്ന പ്രവർത്തനങ്ങളാൽ സമ്പന്നമായ തിരുവനന്തപുരം കുന്നുകു‍ഴി വാർഡിലാണ് പദ്ധതിക്ക് തുടക്കമായത്.

പ്രദേശത്തെ ദുരന്ത സാഹചര്യങ്ങൾ നേരത്തെ തിരിച്ചറിയുകയും, വേണ്ട മുൻകരുതൽ സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫയർഫോഴ്സ് സേഫ്റ്റി ബീറ്റ് ആരംഭിച്ചത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സേഫ്റ്റി ഓഫീസർമാർക്ക് പ്രത്യാകം ചുമതല നൽകും.

ഗ്രാമസഭയോട് അനുബന്ധിച്ചാണ് വാർഡിൽ ഇത്തരത്തിൽ ബോധവത്കരണം സംഘടിപ്പിച്ചതെന്ന് കൗൺസിലർ
ബിനു ഐപി പറഞ്ഞു. അപകടങ്ങൾക്ക് പുറമെ, പ്രളയം ഉൾപ്പെടെയുള സാഹചര്യങ്ങൾ കൂടി കണ്ടാണ് സുരക്ഷ പദ്ധതി നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News