കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവച്ചു കൊന്ന സംഭവത്തിൽ തെൻമലയിൽ നിന്നു ആറു പേർ പിടിയിൽ. ഇതിലൊരാൾ വെടിവയ്പ്പിൽ നേരിട്ടു പങ്കെടുത്തയാളാണെന്നും സംശയമുണ്ട്. സാഹസിക നീക്കത്തിലൂടെയാണു കൊല്ലം റൂറൽ പൊലീസും തമിഴ്നാട് തിരുനൽവേലി ചേർന്നാണു സംഘത്തെ പിടികൂടിയത്.
തിരുനൽവേലി മേലെപാളയം സ്വദേശികളായ നവാസ്, അഷറഫ്, മുഹമ്മദ് ഹാജാ, സിദ്ദിഖ്, ഷേക്ക് പരീദ്, അഷറഫ് എന്നിവരെയാണ് പിടികൂടിയത്. തെൻമല കടന്ന് കഴുതരുട്ടിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച സംഘത്തെ തെൻമല സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു.
ആയുധങ്ങൾ കയ്യിലുണ്ടെന്ന സംശയത്തെ തുടർന്നു നേരിട്ടുള്ള ആക്രമണം പൊലീസ് ഒഴിവാക്കി. വെടിവയ്പ്പിനു ശേഷം സംഘം കേരളത്തിലെത്തിയതായി വിവരമുണ്ടായിരുന്നു. ആദ്യം സഞ്ചരിച്ച കാർ ഉപേക്ഷിച്ച് ടിഎൻ 22 സികെ 1377 റജിസ്ട്രേഷൻ നമ്പരുള്ള കാറിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.
പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തിൽ കയറി ജംക്‌ഷനിലെത്തിയ സംഘത്തെ കേരള – തമിഴ്നാട് പൊലീസുകാർ സംയുക്തമായി പിടികൂടി.
ഇവർ തിരികെ വരുമ്പോൾ രക്ഷപെടാതിരിക്കാൻ ദേശീയപാതയിൽ ലോറി കുറുകെയിട്ട് ഗതാഗതം തടഞ്ഞിരുന്നു.പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.ഉച്ച തിരിഞ്ഞ് 3.55നാണു സംഘം പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here