ശബരിമല സ്‌ത്രീപ്രവേശനം; ഒമ്പതംഗ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും

മതാചാരങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട ഭരണഘടനാ പ്രശ്‌നങ്ങൾ സുപ്രീംകോടതി രാവിലെ 10.30ന് പരിഗണിക്കും.

ശബരിമല സ്‌ത്രീപ്രവേശം ഉൾപ്പെടെ മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാ വിഷയങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച ഒമ്പതംഗ ബെഞ്ച് തിങ്കളാഴ്‌ച മുതൽ വാദം കേൾക്കും.

ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എൽ നാഗേശ്വരറാവു, എം എം ശാന്തനഗൗഡർ, എസ് എ നസീർ, ആർ സുഭാഷ് റെഡ്ഡി, ബി ആർ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നവംബർ 14ന് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട 7ചോദ്യങ്ങൾ ആണ് ഒൻപത് അംഗ ഭരണ ഘടനാ ബഞ്ച് പരിശോധിക്കുക. ശബരിമല പുനപരിശോധന ഹര്ജികളിൽ ഭരണ ഘടനാ ബെഞ്ച് വാദം കേൾക്കില്ല എന്നാണ് നേരത്തെ കോടതി അറിയിച്ചത്.

നവംബർ 14നാണ് ശബരിമല പുനഃപരിശോധനാ ഹർജികൾ മാറ്റിവച്ച് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുന്നതിന്‌ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ്‌ വിശാല ബെഞ്ച്‌ രൂപീകരിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here