കായികാഭിരുചി വളർത്താൻ അട്ടപ്പാടിയിൽ ട്രൈബൽ ക്രോസ് കൺട്രി മത്സരം

ആദിവാസി ജനതയുടെ കായികാഭിരുചി വളർത്താനായി അട്ടപ്പാടിയിൽ ട്രൈബൽ ക്രോസ് കൺട്രി മത്സരം. രാജ്യത്താദ്യമായാണ് ആദിവാസി മേഖലയിൽ ക്രോസ് കൺട്രി മത്സരം സംഘടിപ്പിച്ചത്. മൂന്നുറിലേറെ പേർ മത്സരത്തിൽ അണിനിരന്നു.

ആദിവാസി മേഖലയിൽ നിന്ന് കൂടുതൽ കായിക താരങ്ങളെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അട്ടപ്പാടിയിൽ ട്രൈബൽ ക്രോസ് കൺട്രി മത്സരം സംഘടിപ്പിച്ചത്. മട്ടത്ത്കാട് ഗവ. ഐ.ടി.ഐ. യിൽ നിന്നാരംഭിച്ച് അഗളി ഗവ. ഹയർ സെക്കന്ററി സ്കൂൾ വരെയുള്ള മൽസരം ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. 10 കിലോമീറ്റർ ദൂരം താണ്ടാൻ സ്ത്രീകളുടെയും പുരുഷൻമാരുടെയും വിഭാഗത്തിൽ 300 ഓളം പേർ അണിനിരന്നു.

അട്ടപ്പാടിയുൾപ്പെടെയുള്ള മേഖലകളിൽ കായിക ക്ഷമതയുള്ള കുട്ടികളുണ്ടെങ്കിലും പരിശീലനത്തിന്റെ അപര്യാപ്തതയടക്കം അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ക്രോസ് കൺട്രി മത്സരങ്ങളുൾപ്പെടെ സംഘടിപ്പിക്കുന്നതെന്ന് സബ് കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.

വനിതാ വിഭാഗത്തിൽ ഡി. ശ്വേതയും പുരുഷവിഭാഗത്തിൽ മഹേന്ദ്രനും ഒന്നാം സ്ഥാനം നേടി. യുവജന ദിനാചരണത്തോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ആദിവാസി സമഗ്ര വികസന പദ്ധതി -കുടുംബശ്രീ ജില്ലാമിഷന്‍, ഡി.ടി.പി.സി, ഐ.ടി ഡി.പി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ട്രൈബല്‍ ക്രോസ് കണ്‍ട്രി സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News