ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റിയ സ്ഥലത്ത് നിയന്ത്രണ വിധേയമായി വീണ്ടും കെട്ടിടമോ, ഫ്‌ളാറ്റോ പണിയാം. ഫ്ലാറ്റുകൾ നിന്നിരുന്ന സ്ഥലങ്ങൾ രജിസ്‌റ്റർ ചെയ്‌തത് കൂട്ടുടമസ്ഥതയിലാണ്. അവശിഷ്‌ടങ്ങൾ മാറ്റിയശേഷം ഇവിടെ വീണ്ടും കെട്ടിടങ്ങൾ പണിയാൻ ഉടമസ്ഥർക്ക് അപേക്ഷിക്കാം.
അപേക്ഷകൾക്ക് 2019 ഫെബ്രുവരി 25ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാന പ്രകാരമായിരിക്കും അനുമതി ലഭിക്കുക. ഈ നിയമപ്രകാരം മരടിലെ സ്ഥലം സിആർഇസഡ് രണ്ടിലാണ് വരുന്നത്. ഇതുപ്രകാരം വേലിയേറ്റരേഖയിൽനിന്ന് 20 മീറ്റർ മാറ്റി കെട്ടിടങ്ങൾ പണിയാൻ അനുമതി ലഭിക്കും.
1996-ലെ തീരദേശനിയന്ത്രണ വിജ്ഞാപനമനുസരിച്ചുള്ള നിയമലംഘനത്തിനാണ് ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയത്. അന്നത്തെ നിയമപ്രകാരം മരട് പഞ്ചായത്ത് കാറ്റഗറി മൂന്നിലായിരുന്നു. തീരദേശ പരിപാലന വിജ്ഞാപനം 33, 33എ, 34എ സ്‌കെച്ചുകളിലാണ് മരട് അടയാളപ്പെടുത്തിയിരുന്നത്. അതുപ്രകാരം വേലിയേറ്റരേഖയിൽനിന്ന് 50 മീറ്റർ പ്രദേശം നിർമാണ നിരോധിത മേഖല (നോ ഡവലപ്‌മെന്റ് സോൺ) ആയിരുന്നു.
Get real time update about this post categories directly on your device, subscribe now.