ഇറാഖിലെ യുഎസ് വ്യോമകേന്ദ്രത്തിന് നേരെ മിസൈലാക്രമണം; മൂന്ന് ഇറാഖി സെെനികര്‍ക്ക് പരിക്ക്

യുഎസ് സൈനികരുടെ സാന്നിധ്യമുള്ള ഇറാഖ് വ്യോമകേന്ദ്രത്തില്‍ മിസൈലാക്രമണം. ഉത്തര ബാ​ഗ്ദാദിലെ ഇറാഖിന്റെ വ്യോമകേന്ദ്രത്തില്‍ നാല് റോക്കറ്റുകള്‍ പതിച്ചെന്ന് സെെനികവൃത്തങ്ങള്‍ പറഞ്ഞു. വ്യോമാക്രമണത്തില്‍ മൂന്ന് ഇറാഖി സെെനികര്‍ക്ക് പരിക്കേറ്റെന്ന് പൊലീസ് ഉദ്യോ​ഗസ്ഥന്‍ മുഹമ്മദ് ഖലീല്‍ പറഞ്ഞു.

രണ്ടാഴ്ചയായി നിലനില്‍ക്കുന്ന അമേരിക്ക–ഇറാന്‍ സംഘര്‍ഷത്തിനിടയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടിക്കെതിരായ പ്രത്യാക്രമണത്തില്‍ ഇറാന്‍ കഴിഞ്ഞ ആഴ്ചയില്‍ ഇറാഖിലെ രണ്ട് സെെനികതാവളങ്ങള്‍ ആക്രമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel