ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ മെഡൽ നേടിയ പൊലീസ്‌ ഉദ്യോഗസ്ഥൻ ഭീകരർക്കൊപ്പം പിടിയിലായി

ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ മെഡൽ നേടിയ പൊലീസ്‌ ഉദ്യോഗസ്ഥൻ ഹിസ്‌ബുൾ ഭീകരർക്കൊപ്പം പിടിയിലായി. ഇയാളുടെ വീട്ടിൽനിന്ന്‌ തോക്കുകളും ഗ്രനേഡുകളും പിടികൂടി. ഡിഎസ്‌പി ദേവീന്ദർ സിങ്ങാണ്‌ ഹിസ്‌ബുൾ ഭീകരൻമാരായ നവീദ്‌ അഹമ്മദ്‌ ഷാ, റാഫി അഹമ്മദ്‌ ഷാ എന്നിവർക്കൊപ്പം അറസ്‌റ്റിലായത്‌.

റിപ്പബ്ലിക്‌ ദിനത്തിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയ്ക്കിടെ കുൽഗാമിലെ മിർ ബസാറിൽ വച്ചാണ് കാറിലെത്തിയ സംഘം പിടിയിലായത്‌. ട്രക്ക്‌ ഡ്രൈവർമാർ അടക്കം നിരവധിപേരെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ്‌ നവീദ്‌. ത്രാൾ സ്വദേശിയായ ദേവീന്ദർ സിങ് ശ്രീനഗർ വിമാനത്താവളത്തിലാണ്‌ ജോലി ചെയ്യുന്നത്‌. ഭീകരവിരുദ്ധസംഘത്തിൽ അംഗമായിരുന്നു.

1990 കളിൽ ഭീകരവേട്ടയിലും പങ്കാളിയായി. ദേവീന്ദർ ഉൾപ്പെട്ട സംഘം ഡൽഹിയിലേക്ക്‌ നീങ്ങുകയായിരുന്നുവെന്ന് സൂചനയുണ്ട്‌. പൊലീസ്‌ ഉദ്യോഗസ്ഥൻ ഭീകരർക്കൊപ്പം ചേർന്നത്‌ മാപ്പർഹിക്കാന്ന കുറ്റകൃത്യമാണെന്നും ഇയാളെ ഭീകരനായിതന്നെ കണക്കാക്കുമെന്നും ജമ്മു കശ്‌മീർ ഐജി വിജയ്‌കുമാർ പ്രതികരിച്ചു.

വാജ്‌പേയ്‌ സർക്കാരിന്റെ കാലത്ത്‌ 2001 ഡിസംബറിൽ അരങ്ങേറിയ പാർലമെന്റ്‌ ആക്രമണം ആസൂത്രിതമാണോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്‌ കശ്‌മീർ ഡിഎസ്പി ദേവിന്ദർ സിങിന്റെ അറസ്‌റ്റ്‌. പാർലമെന്റ്‌ ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരു, വിചാരണയ്‌ക്കിടെ ദേവിന്ദർ സിങിന്റെ പേര്‌ പരാമർശിച്ചിരുന്നു. ആക്രമണത്തിനിടെ കൊല്ലപ്പെട്ട മുഹമദ്‌ എന്ന തീവ്രവാദിക്ക്‌ ഡൽഹിയിൽ സഹായങ്ങൾ ചെയ്‌തുകൊടുത്തെന്ന കുറ്റമാണ്‌ അഫ്‌സലിന്‌ മേൽ ചുമത്തിയത്‌.

ദേവീന്ദർ സിങാണ്‌ മുഹമദിനെ തനിക്ക്‌ പരിചയപ്പെടുത്തിയതെന്നും സഹായങ്ങൾ ചെയ്‌തുകൊടുക്കാൻ നിർദേശിച്ചതെന്നുമാണ്‌ അഫ്‌സൽ ഗുരു വെളിപ്പെടുത്തിയത്‌. എന്നാൽ ദേവീന്ദർ സിങിനെതിരെ അന്വേഷണം ഉണ്ടായില്ല. അഫ്‌സൽ സ്വന്തം കൈപ്പടയിലെഴുതിയ കത്തിലാണ്‌ ദേവീന്ദറിനെ കുറിച്ച്‌ പറയുന്നത്‌. ഡിഎസ്‌പി ദ്രവീന്ദർ സിങ്‌ എന്നാണ്‌ അഫ്‌സൽ കത്തിൽ വിശേഷിപ്പിച്ചത്‌. എന്നാൽ കത്തിലെ പരാമർശങ്ങളെ കുറിച്ച്‌ ഒരു അന്വേഷണവും നടത്തിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News