മരടിലെ ഫ്ളാറ്റുകൾ പൊളിച്ചത് സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതടക്കം തുടർന്നുള്ള പദ്ധതികളും സർക്കാർ സുപ്രീംകോടതിയെ അറിയിക്കും.
ജനുവരി 11,12 തിയ്യതികളിലായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കിയത്.
അതേസമയം ഫ്ലാറ്റുടമകൾക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള റിപ്പോർട്ടും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഫ്ലാറ്റുകളുടെ വില അനുസരിച്ച് ഓരോ കെട്ടിടങ്ങളിലെയും ഫ്ളാറ്റുടമകൾക്ക് 25 ലക്ഷം വീതം ആദ്യഘട്ട നഷ്ടപരിഹാരം നൽകാനായിരുന്നു സുപ്രീംകോടതി നിർദേശം.
ബാക്കി തുക സംബന്ധിച്ച് റിട്ട. ജസ്റ്റിസ് ബാലകൃഷ്ണൻനായർ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ കോടതി പരിശോധിക്കും.
അതോടൊപ്പം ഫ്ലാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം, ബിൽഡർമാർക്കുള്ള ആവലാതികൾ എന്നിവയെല്ലാം സുപ്രീംകോടതി നിർദേശിച്ച പ്രകാരം രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മിറ്റി പരിഗണിക്കുന്നുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് ഇന്ന് പരിഗണിക്കുന്ന സുപ്രീംകോടതി, ഇതിൽ തീർപ്പാവാത്ത വിഷയങ്ങൾ വീണ്ടും പരിഗണിച്ചേക്കാം.
Get real time update about this post categories directly on your device, subscribe now.