
ദില്ലി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ ഇപ്പോള്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി.
മതാചാരവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ചോദ്യങ്ങള്‍ മാത്രമേ പരിഗണിക്കുവെന്നും സുപ്രീംകോടതിയുടെ വിശാല ബെഞ്ച് വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചില്‍ വാദംതുടങ്ങി.
പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഏഴുകാര്യങ്ങള്‍ ഒന്‍പതംഗ ബെഞ്ചിന്റെ പരിശോധനയ്ക്കായി വിട്ടിരുന്നു.
ഈ വിഷയങ്ങളാണ് ഇപ്പോള്‍ കോടതി പരിഗണിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട 61 ഹര്‍ജികളാണ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നിരിക്കുന്നത്.
മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പുകളിലെ വ്യവസ്ഥകള്‍, ഭരണഘടനയിലെ ക്രമസമാധാനം, ധാര്‍മികത തുടങ്ങിയ പ്രയോഗങ്ങളില്‍ വ്യക്തത, ‘ഹൈന്ദവ വിഭാഗങ്ങള്‍’ എന്ന പ്രയോഗത്തിന്റെ അര്‍ഥം, ഏതെങ്കിലും മതത്തിന്റെയോ വിഭാഗത്തിന്റെയോ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങള്‍ക്കു ഭരണഘടനാ സംരക്ഷണം നല്‍കിയിട്ടുണ്ടോ, ദര്‍ഗയിലോ മസ്ജിദിലോ മുസ്ലിം സ്ത്രീയുടെ പ്രവേശനം, പാഴ്സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്‌സി വനിതയുടെ ആരാധനാലയ പ്രവേശനം, ദാവൂദി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം,തുടങ്ങിയവയാണു പ്രധാനമായും ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here