ഗൃഹസന്ദര്‍ശനം; അബ്ദുള്ളക്കുട്ടിയെ ഓടിച്ച് നാട്ടുകാര്‍; മലയാളിയുടെ പ്രതികരണ ശേഷി നന്നായി അറിഞ്ഞു #WatchVideo

പൗരത്വ ബില്ലിനെ അനുകൂലിച്ച് ഗൃഹസന്ദര്‍ശനത്തിനിറങ്ങിയ അബ്ദുള്ളക്കുട്ടിയെ തടഞ്ഞ് നാട്ടുകാര്‍. തിരുവനന്തപുരത്ത് സന്ദര്‍ശനത്തിനിറങ്ങിയപ്പോ‍ഴാണ് അബ്ദുള്ളക്കുട്ടിക്ക് എട്ടിന്‍റെ പണികിട്ടിയത്

പാര്‍ട്ടിമാറുന്നതു പോലെ എളുപ്പമുള്ള പണിയാണെന്നു കരുതിയാണ് അബ്ദ്ദുള്ളക്കുട്ടി മുണ്ടുമുറുക്കി പൗരത്വ ബില്ലിനെ അനുകൂലിച്ച് ഗൃഹസന്ദര്‍ശനത്തിനിറങ്ങിയത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തിന് മുന്നില്‍ പേടിച്ചോടാനായിരുന്നു വിധി. ക്യാമ്പയിന്‍റെ ഭാഗമായി ആദ്യ നോട്ടീസ് നല്‍കിയതും മലയാളുടെ പ്രതികരണ ശേഷി അദ്ദേഹം നന്നായി അറിഞ്ഞു.

ഇന്ത്യ ഒട്ടാകെ പരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളെ ചൂണ്ടിക്കാട്ടിയാണ് ജനങ്ങള്‍ തകര്‍പ്പന്‍ മറുപടി നല്‍കിയത്.

ബില്ലിനെ അനുകൂലിച്ച് കേന്ദ്രത്തില്‍ നിന്നു വന്ന അവതാരത്തിനു ലഭിച്ചതിലും വലിയ എതിര്‍പ്പാണ് സാധാരണക്കാര്‍ അബ്ദുള്ളക്കുട്ടി നല്‍കിയത്. ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ അധിക്ഷേപിച്ചതിനും കിട്ടി കനത്ത മറുപടി.

പ്രവാചകന്‍റെ ആളാണെന്ന് അവകാശപ്പെട്ടെങ്കിലും കനത്ത പുച്ഛം ഏറ്റു വാങ്ങേണ്ടിവന്നു. പുച്ഛം ഏറ്റുവാങ്ങേണ്ടി വന്നു എന്നു മാത്രമല്ല, ഈ വിഷയം പറഞ്ഞ് ഞങ്ങളുടെ വീട്ടില്‍ കയറരുതെന്നും നാട്ടുകാരില്‍ ചിലര്‍ താക്കീതു നല്‍കി. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ ഇനി അധികം നിന്നാല്‍ പാര്‍ട്ടികള്‍ മാറാന്‍ താന്‍ ഉണ്ടാകില്ലെന്നു മനസിലാക്കിയാണ് അദ്ദേഹം സ്ഥലം വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News