പശ്ചിമബംഗാളില്‍ ഇടതുപ്രക്ഷോഭകരെ ഭയന്ന് മോദി; റോഡ് യാത്ര ഒഴിവാക്കി, പകരം യാത്ര ബോട്ടില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെത്തിയ നരേന്ദ്ര മോദിക്ക് ഇടതുപ്രക്ഷോഭകരെ ഭയന്ന് റോഡ് യാത്ര ഒഴിവാക്കേണ്ടിവന്നു.

പ്രതിഷേധം മറികടക്കാന്‍ യാത്ര ഹെലികോപ്റ്ററിലും ബോട്ടിലുമാക്കി. നോ എന്‍സിഎ, നോ എന്‍ആര്‍സി, ഗോ ബാക്ക് മോദി എന്നീ മുദ്രാവാക്യമുയര്‍ത്തി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും യുവജനങ്ങളും നഗരവീഥികളില്‍ തമ്പടിച്ചു. പ്രക്ഷോഭകരുടെ ആവേശത്തിനുമുന്നില്‍ മമത ബാനര്‍ജിയുടെ പൊലീസ് നിസ്സഹായരായി.

വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്കുള്ള റോഡ് ഉപരോധിക്കപ്പെട്ടതോടെയാണ് മോദിക്ക് 16 കിലോമീറ്റര്‍ ദൂരംസഞ്ചരിക്കാന്‍ ഹെലികോപ്റ്ററില്‍ കയറേണ്ടിവന്നത്.

രാമകൃഷ്ണമിഷന്‍ സന്ദര്‍ശിക്കുന്നതിനായി ഹുഗ്ലി നദിയിലൂടെ ബോട്ടിലാണ് മോഡി യാത്രചെയ്തത്. ഇടതുപക്ഷ പ്രവര്‍ത്തകരുടെ 12മണിക്കൂര്‍ പ്രതിഷേധത്തില്‍ നഗരമാകെ നിശ്ചലമായി. പ്രധാനമന്ത്രി നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികച്ചടങ്ങില്‍ പങ്കെടുക്കവെ 500 മീറ്റര്‍ അകലെ എസ്പ്ലനേഡില്‍ നൂറുകണക്കിനാളുകള്‍ റോഡില്‍ കുത്തിയിരുന്ന് ‘മോഡി ഗോ ബാക്ക്’മുദ്രാവാക്യം മുഴക്കി.

ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച്‌ചെയ്ത പ്രവര്‍ത്തകരെ റെഡ് റോഡ് ഗാന്ധി സ്‌ക്വയറിന് സമീപം പൊലീസ് തടഞ്ഞു. എസ്പ്ലനേഡിലും ഖിദര്‍പുരിലും മോദിയുടെ കോലം കത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here