ഈ വര്‍ഷം റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി; നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

കേരളത്തില്‍ റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കുക എന്നതാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഗതാഗത നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

കേരളത്തില്‍ പ്രതിവര്‍ഷം നാലായിരത്തോളം പേര്‍ റോഡ് അപകടത്തില്‍ മരിക്കുന്നത് ഗൗരവത്തോടുകൂടി കാണേണ്ട വിഷയമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. യാദൃശ്ചികം ആയും അശ്രദ്ധ കൊണ്ടും അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ജാഗ്രത പുലര്‍ത്തിയാല്‍ ഒഴിവാക്കാന്‍ കഴിയുന്നതാണ് ഒട്ടുമിക്ക അപകടങ്ങളും. റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കുക എന്നതാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗതാഗത നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാത്രി യാത്രകളില്‍ ഡ്രൈവര്‍മാര്‍ക്ക് ഉറക്കം വരുന്നത് ഒഴിവാക്കാന്‍ പാതയോരങ്ങളില്‍ ചായയോ കാപ്പിയോ കുടിക്കാന്‍ സൗകര്യം ഒരുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍ സെക്റ്റര്‍ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി നിര്‍വഹിച്ചു.

ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന് സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, റോഡ് സുരക്ഷാ കമ്മീഷണര്‍ ശങ്കര്‍ റെഡ്ഡി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ, കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടിവി സുഭാഷ്, മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്,കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News