അന്ന് ധീരതയ്ക്കുള്ള മെഡല്‍; ഇന്ന് ഭീകരര്‍ക്കൊപ്പം പിടിയില്‍ അഫ്‌സല്‍ഗുരുവിന്റെ കത്ത് വീണ്ടും ചര്‍ച്ചയാകുന്നു

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായി. ഇയാളുടെ വീട്ടില്‍നിന്ന് തോക്കുകളും ഗ്രനേഡുകളും പിടികൂടി.

ഡിഎസ്പി ദേവീന്ദര്‍ സിങ്ങാണ് ഹിസ്ബുള്‍ ഭീകരന്‍മാരായ നവീദ് അഹമ്മദ് ഷാ, റാഫി അഹമ്മദ് ഷാ എന്നിവര്‍ക്കൊപ്പം അറസ്റ്റിലായത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയ്ക്കിടെ കുല്‍ഗാമിലെ മിര്‍ ബസാറില്‍ വച്ചാണ് സംഘം പിടിയിലായത്.

ട്രക്ക് ഡ്രൈവര്‍മാര്‍ അടക്കം നിരവധിപേരെ കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയാണ് നവീദ്. ത്രാള്‍ സ്വദേശിയായ ദേവീന്ദര്‍ സിങ് ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ജോലി ചെയ്യുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News