ദില്ലി: ജെഎന്‍യു സംഘപരിവാര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പടെ 9 പേരുടെ മൊഴിയെടുക്കുന്നു.
ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്സാപ്പ് ഗ്രൂപ്പിലെ 37 പേരോടും എബിവിപി പ്രവര്‍ത്തക കോമള്‍ ശര്‍മ്മയോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഐഷി ഘോഷ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമം നടത്തുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ക്യാമ്പസിലെത്തി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കുന്നത്. വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് അടക്കം 9 പേരോടും യുണൈറ്റഡ് എഗൈനിസ്റ്റ് ലെഫ്റ്റ് എന്ന ആക്രമണത്തിന് ആസൂത്രണം നടത്തിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 37 പേരോടുമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
അതേസമയം, ജെഎന്‍വിന്റെ ചട്ടങ്ങള്‍ ലംഘിച്ചാണ് ഹോസ്റ്റല്‍ മാന്വല്‍ കൊണ്ടുവന്നതെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ ആലോചന പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും ശൈത്യകാല സമസ്റ്റര്‍ ബഹിഷ്‌കരണം തുടരുകയാണ്.
ഇതിനിടെ അക്രമ ദ്യശ്യങ്ങള്‍ നശിപ്പിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് 3 അധ്യാപകര്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി പൊലീസ്, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഗൂഗിള്‍ എന്നിവര്‍ക്ക് നോട്ടിസ് അയച്ചു. നാളെ മറുപടി നല്‍കാനാണ് നിര്‍ദേശം.

Get real time update about this post categories directly on your device, subscribe now.