‘മാധ്യമം’ വാര്‍ത്ത വ്യാജം; പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ‘മാധ്യമം’ പത്രത്തില്‍വന്ന വാര്‍ത്ത തെറ്റാണെന്ന് സംസ്ഥാന പൊലീസ് മേധാവ് ലോക്നാഥ് ബെഹ്റ.

പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചതായി വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദഹം പറഞ്ഞു.

‘തെരുവില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം’ എന്ന തലക്കെട്ടോടെയാണ് മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത.

പൊതുമുതല്‍ നശിപ്പിക്കുകയോ മറ്റ് നിയമലംഘനങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ മാത്രമേ എന്തെങ്കിലും തരത്തിലുള്ള കേസ് ഏത് സമരമായാലും എടുക്കൂ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് മേധാവിപോലും അറിയാത്തകാര്യം പറഞ്ഞാണ് അദ്ദേഹം പറഞ്ഞുവെന്ന പേരില്‍ വ്യാജവാര്‍ത്ത ഇറക്കിയിരിക്കുന്നത്.

കേരളത്തില്‍ ഇനി പൗരത്വ സമരം വേണ്ടെന്നൊ സമരക്കാര്‍ക്കെതിരെ കേസെടുക്കണമെന്നൊ ഡിജിപിയോ മറ്റ് വകുപ്പുകളോ ഉത്തരവോ നിര്‍ദ്ദേശമമൊ നല്‍കിയിയിട്ടില്ല.

പൊതുമുതല്‍ നശിപ്പിക്കുക പോലുള്ള ക്രിമിനല്‍ നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ മാത്രമേ കേസ് എടുക്കുന്നുള്ളൂ. നിയമത്തിനെതിരെ സര്‍ക്കാര്‍തന്നെ നിലപാട് വ്യക്തമാക്കിയിട്ടും വാര്‍ത്തയില്‍ പറയുന്നത് നേരെ മറിച്ചാണ്. ആര്‍എസ്എസ് അജന്‍ഡ് കേരളത്തില്‍ നടപ്പാവില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here