മനുഷ്യ മഹാശൃംഖല ചരിത്ര സംഭവമാകും; കെപിസിസി പ്രസിഡന്റിന്റേത് സങ്കുചിത കക്ഷി രാഷ്ട്രീയം: എ വിജയരാഘവന്‍

എല്‍ഡിഎഫ് മനുഷ്യ മഹാശൃംഖല ചരിത്രസംഭവമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. പ്രചരണത്തിനായി 40 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ച് നേരിട്ടുക്ഷണിക്കും. ഭരണഘടന സംരക്ഷണ സദസ്സുകളും കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചും പ്രചരണം നടത്തും.

അതേസമയം കൂട്ടായ സമരത്തിനെതിരേ കെപിസിസി പ്രസിഡന്റ് നടത്തുന്നത് സങ്കുചിത കക്ഷി രാഷ്ട്രീയമാണെന്നും അത് തെറ്റാണെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

ജനുവരി 26നാണ് മനുഷ്യ മഹാ ശൃഖല സംഘടിപ്പിക്കുന്നത്. ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭത്തിന് വിപുലമായ ഒരുക്കങ്ങളിലാണ് ഇടതുപക്ഷം. 40 ലക്ഷം വീടുകളില്‍ നേരിട്ടെത്തി മനുഷ്യ മഹാ ശ്ൃഖലയുടെ ഭാഗമാവാന്‍ ക്ഷണിക്കും.

പുറമെ നാല്‍പ്പതിനായിരം കുടുംബയോഗങ്ങളും സംഘടിപ്പിക്കും. 15 മുതല്‍ 23 വരെ തിയ്യതികളിലായി ജില്ലാതല പ്രചരണ ജാഥകള്‍ നടത്തും. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് 2000 ഭരണ ഘടനാ സംരക്ഷണ സദസ്സുകളാണ് സംഘടിപ്പിക്കുന്നത്. എല്‍ഡി എഫ് കണ്‍വീനര്‍ പറഞ്ഞു

വര്‍ഗ ബഹുജന സംഘടനകള്‍ 22,23,24 തിയ്യതികളില്‍ പ്രത്യേക പ്രചരണപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍ത്തിരിക്കുന്നതിനെതിരേ നിലപാടുള്ളവരെയെല്ലാം അണിനിരത്തിയാണ് മനുഷ്യ മഹാ ശൃഖല.

ഇതിനെതിരേ കെപിസിസി പ്രസിഡന്റ് നടത്തുന്നത് സങ്കുചിത രാഷ്ട്രീയമാണ്. തീരുമാനിച്ചതിനുശേഷമാണ് ക്ഷണിച്ചതെന്ന യുഡിഎഫ് വാദം വിട്ടുനില്‍ക്കുന്നതിനുള്ള ന്യായീകരണം മാത്രമാണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ളവരെയെല്ലാം ക്ഷണിച്ചിട്ടുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു

SENT MLPM BACK PACK

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News