ഭരണഘടനയും മതേതരത്വവും അപകടത്തില്‍ എന്ന് തിരിച്ചറിഞ്ഞവരാണ് സമരരംഗത്തുള്ളത്; ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്: പിണറായി വിജയന്‍

ഭരണഘടനയും മതേതരത്വവും അപകടത്തില്‍ എന്ന് തിരിച്ചറിഞ്ഞവരാണ് സമരരംഗത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആര്‍എസ്എസ് എല്ലാകാലത്തും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആണ് പിന്തുണച്ചതെന്നും മത നിരപേക്ഷതയെ ആദ്യം മുതല്‍ എതിര്‍ക്കുന്ന നിലപാടാണ് സംഘ പരിവാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്തിന്‍റെ ഒരു സംസ്‌കാരവും ഉള്‍ക്കൊള്ളുന്നവരല്ല ആര്‍എസ്എസ്. നാസിസമാണ് ആര്‍എസ്എസ് നായമായി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ സ്വതന്ത്ര സമരത്തിന് സമാനമായ പ്രക്ഷോഭമാണ് ഉയര്‍ന്നു വരുന്നത്. ഭരണഘടനയ്ക്ക് അതീതമായി ഒരു നിയമവും നിലനില്‍ക്കില്ല. ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ പടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കേരളത്തില്‍ ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ തെറ്റിദ്ധാരണയുടെ ആവശ്യമില്ല. ജനസംഖ്യാ രജിസ്റ്റര്‍ കേരളത്തില്‍ തയ്യാറാക്കില്ലെന്നും യോജിച്ച സമരത്തിന്റെ കരുത്ത് വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നിച്ചുള്ള പ്രക്ഷോഭം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചെറിയ മനസ്സുകളുമുണ്ട്. കേരളത്തില്‍ ജനിച്ച എല്ലാവര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും മതതീവ്രവാദ സംഘടനകളെ മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ ഒറ്റക്കെട്ടായി സമരത്തെ മുന്നോട്ട് കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തു പ്രശ്‌നമുണ്ടായാലും അത് നേരിടാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും കണ്ണൂരില്‍ പൗരത്വ നിയമത്തിനെതിരായ ഭരണഘടനാ സംരക്ഷണ മഹാസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News