പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം; കേരളത്തെ അഭിനന്ദിച്ച് മേധാ പട്കര്‍: ”വിദ്യാര്‍ത്ഥികള്‍ പോരാട്ടം തുടരുക, ലക്ഷ്യത്തിലേക്കെത്തൂ, ഞങ്ങള്‍ നിങ്ങളെ പിന്‍തുടരാം. ”

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തെ അഭിനന്ദിച്ച് സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍.

കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഭയക്കുന്നു. പ്രതിരോധം തടയാന്‍ മൃഗീയമായ ശക്തികളെ ഉപയോഗിക്കുന്നതായും മേധാ പട്കര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന ജനകീയ പ്രതിരോധ സമിതിയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മേധാ പട്കര്‍.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പ്രതികരണവുമായി തെരുവിലിറങ്ങിയതിനെ മേധാ പട്കര്‍ പ്രശംസിച്ചു. ഒപ്പം തന്നെ വിഷയത്തില്‍ കേരളത്തില്‍ നിന്നും ഉയര്‍ന്ന ഐക്യത്തോടെയുള്ള പ്രതിഷേധത്തെയും സര്‍ക്കാരിന്റെ പ്രമേയത്തെയും അവര്‍ അഭിനന്ദിച്ചു.

”ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ കേരള സര്‍ക്കാരിന് സല്യൂട്ട് നല്‍കുന്നു. രാജ്യത്തെ എല്ലാ വിഭാഗം ആളുകളും സമൂഹത്തിലെക്കുള്ള അവരുടെ സംഭാവനയുടെ പേരില്‍ ഈ നിയമത്തെ പ്രതിരോധിക്കണം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് ഭരണഘടന മുന്‍നിര്‍ത്തി പൗരത്വ നിയമം ന്യായമാണെന്ന് തെളിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഭയക്കുന്നു. പ്രതിരോധം തടയാന്‍ മൃഗീയമായ ശക്തികളെ ഉപയോഗിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പോരാട്ടം തുടരുക. നിങ്ങള്‍ ലക്ഷ്യത്തിലെക്കെത്തൂ. ഞങ്ങള്‍ നിങ്ങളെ പിന്‍ തുടരാം. ”

ജനകീയ പ്രതിരോധ സമിതിയുടെ റാലിയിലും പൗര സംഗമത്തിലും ജാമിയ, ജെ.എന്‍.യു തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ സാംസ്‌കാരിക പ്രമുഖര്‍ എന്നിവരും സംഗമത്തില്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here