ഉന്നാവ്: പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; മരണം, കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെ

ഉന്നാവ്: ഉന്നാവ് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.

പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന് ചികിത്സ നല്‍കിയ ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്.

ശുശ്രൂഷ നല്‍കി ഡോക്ടര്‍ വിട്ടയച്ച പിതാവ് പിന്നീട് പൊലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. ഇതുസംബന്ധിച്ച കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിന്റെ ചുമതല വഹിക്കവെയാണ് ഡോ. പ്രശാന്ത് ഉപാധ്യായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ചത്.

കസ്റ്റഡി മരണം സംബന്ധിച്ച സിബിഐ അന്വേഷണത്തിനിടെ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരിച്ചെടുത്ത അദ്ദേഹം ഫത്തേപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.

ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സിങ് സേംഗര്‍ ഉന്നാവ് ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. തിഹാര്‍ ജയിലിലാണ് അയാള്‍ ഇപ്പോള്‍.

സേംഗറിന്റെ സഹോദരന്‍ അതുലും പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News