കളിയിക്കാവിള കൊലപാതകം: എസ്ഐ വില്‍സനെ കൊലപെടുത്താന്‍ തോക്ക് എത്തിച്ച് നല്‍കിയ യുവാവിനെ കര്‍ണ്ണാടക പൊലീസ് പിടികൂടി

കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്ഐ വില്‍സനെ കൊലപെടുത്താന്‍ തോക്ക് എത്തിച്ച് നല്‍കിയ യുവാവിനെ കര്‍ണ്ണാടക പൊലീസ് പിടികൂടി.

നിരോധിത സംഘടനയായ അല്‍ ഉമ്മയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇജാസ് പാഷ അടക്കം അഞ്ച് തീവ്രവാദികളെയാണ് പൊലീസ് പിടികൂടിയത്. ആക്രമണം നടക്കും മുന്‍പുളള കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി

കളിയിക്കാവിളയിലെ സ്പെഷ്യല്‍ എസ്ഐ വില്‍സന്‍റെ കൊലപാതത്തിന് തോക്ക് എത്തിച്ച് നല്‍കിയ ഇജാസ് പാഷ അടക്കനുളള അഞ്ച് തീവ്രവാദികളെയാണ് ബെഗലരുവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

കര്‍ണ്ണാടകത്തിലെ രാമനഗര, ശിവമോഗ, കോലാര്‍ എന്നീവിടങ്ങില്‍ നിന്നാണ് തീവ്രവാദികളെ പിടികൂടിയത്. കൊലപാതകത്തിലെ ഗൂഢാലോചനയില്‍ ഇജാസ് പാഷക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് ചോദ്യം ചെയ്യപ്പോള്‍ സമ്മതിച്ചത്.

മുംബൈയില്‍ നിന്ന് എത്തിച്ച തോക്ക് ബെഗലരുവില്‍ വെച്ച് വെച്ച് മുഖ്യപ്രതിയായ അബ്ദുള്‍ ഷമീമിന് കൈമാറി. കൊലക്ക് വേണ്ടിയാണ് നിരോധിത തീവ്രവാദസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന തോക്ക് കൈമാറിയതെന്ന് ഇജാസ് പാഷ കര്‍ണ്ണാടക ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു.

ഇജാസ് പാഷയെ കൂടാതെ അനീസ്, സഹീദ്, ഇമ്രാന്‍ഖാന്‍, സലീം ഖാന്‍, എന്നീവരെ കൂടി പോലീസ് പിടികൂടി. അതിനിടെ കളിയിക്കാവിള വെടിവെയ്പ്പിന് പോകും മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍ക്കരയിലൂടെ നടന്ന് പോകുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തായി.

വെടിവെയ്പ്പ് നടക്കുന്ന ഘട്ടത്തില്‍ ആളുകള്‍ പരിഭ്രാന്തരായി ചുറ്റും നോക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ് . പ്രതികള്‍ രൂപം മാറാന്‍ സാധ്യതയുളളതിനാല്‍ അവരുടെ കൂടൂതല്‍ ചിത്രങ്ങള്‍ കൂടി പൊലീസ് പുറത്ത് വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here