എസ് എ ടി ആശുപത്രിയ്ക്ക് തിലകക്കുറിയായി മിഠായി ക്ലിനിക്ക്

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ കുട്ടികള്‍ക്കായുള്ള അത്യാഹിത വിഭാഗത്തിനോടൊപ്പം ഉദ്ഘാടനം നടക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് ഡയബറ്റിസ് ക്ലിനിക്കിന്റെ പുത്തന്‍ രൂപമായി മിഠായി ക്ലിനിക്ക്. വര്‍ണ്ണചിത്രങ്ങളാല്‍ അലംകൃതമായ ക്ലിനിക്ക് ഒരു ഡെ കെയര്‍ എന്ന പോലെയാണ് സജ്ജീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി എസ് എ ടി യിലെ ശിശുരോഗ വിഭാഗത്തിന് കീഴില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ഡയബറ്റിക് ക്ലിനിക് പ്രവര്‍ത്തിച്ചു വരുന്നു. ആദ്യമൊക്കെ ക്ലിനിക്ക് വഴി ചികിത്സാ നിര്‍ദ്ദേശങ്ങള്‍ മാത്രമേ കൊടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് സര്‍ക്കാരിന്റെ വിവിധ പദ്ധതികളായ ആരോഗ്യ കിരണം, ആര്‍ ബി എസ് കെ എന്നിവ വഴി ഇന്‍സുലിന്‍, ഗ്ലൂക്കോമീറ്റര്‍ സ്ട്രിപ്പുകള്‍ എന്നിവ കൊടുക്കാന്‍ ആരംഭിച്ചു.

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ടൈപ്പ് 1 കുട്ടികള്‍ക്കായി ആരംഭിച്ച മിഠായി പദ്ധതി ഈ ക്ലിനിക്കിന് ഇന്ന് പുതിയ ഊര്‍ജ്ജം നല്‍കി. ഇപ്പോള്‍ മുന്നൂറിലധികം ഡയബറ്റിസ് ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് സമ്പൂര്‍ണമായ കരുതല്‍ നല്‍കുവാന്‍ കഴിയുന്നുണ്ട്. പുതിയ ക്ലിനിക്കല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്ക് ഇന്‍സുലിന്‍, അത് കുത്തിവയ്ക്കാനുള്ള പേന, ഗ്ലൂക്കോമീറ്റര്‍,സ്ട്രിപ്പുകള്‍ തുടങ്ങി ഇന്‍സുലിന്‍ പമ്പ് വരെ നല്‍കുവാന്‍ ഇപ്പോള്‍ കഴിയും.

ഇതു വരെ 160 കുട്ടികള്‍ വരെ മിഠായി ക്ലിനിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഈ കുഞ്ഞുങ്ങളുടെ രോഗചികിത്സയ്ക്ക് പുറമേ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ഒത്തു ചേരലും വര്‍ഷത്തില്‍ പലതവണ കൂട്ടായ്മകളും സംഘടിപ്പിക്കാറുണ്ട്. ആരോഗ്യ വകുപ്പു മന്ത്രി മിഠായി പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതു മുതല്‍ ഇപ്പോള്‍ മിഠായി ക്ലിനിക്കിന്റെ വിപുലീകരണം വരെI നടത്തിയ പരിശ്രമം തന്നെയാണ് അതിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News