തൃശൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി; 4 പേര്‍ മരിച്ചു

തൃശൂര്‍ തുമ്പൂരില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി മരണം. അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.

തുമ്പൂര്‍ അയ്യപ്പന്‍കാവ് ഉല്‍സവം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിലേക്കു കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട സ്വദേശി ഓടിച്ച കാറാണ് ഇടിച്ചത്.

ഡ്രൈവറേയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ മദ്യലഹരിയിലായിരുന്നെന്നു സൂചനയുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു ഉച്ചയ്ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തൃശൂര്‍ ആളൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here