കേരളത്തിന്റെ മാതൃകയില്‍ പഞ്ചാബും; പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കും

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പഞ്ചാബ് നിയമസഭയും.
പ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി പഞ്ചാബ് മന്ത്രിസഭായോഗം ഇന്ന് ചേരും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരുകയെന്നതാണ് മന്ത്രിസഭയോഗത്തിന്റെ പ്രധാന അജണ്ട.

പ്രമേയം അവതരണത്തിനായി രണ്ടു ദിവസത്തെ പ്രത്യേക നിയമസഭായോഗം വിളിക്കാനാണ് തീരുമാനം. ജനുവരി 16 മുതല്‍ നിയമസഭയോഗം ചേരുമെന്നാണ് സൂചന.

നേരത്തെ തന്നെ പൗരത്വ നിയമഭേദഗതിക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ശക്തമായി രംഗത്തുവന്നിരുന്നു. നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയുടെ നടപടിയെ അമരീന്ദര്‍ സിങ് പ്രശംസിക്കുകയും ചെയ്തിരുന്നു.

ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന നടപടി പഞ്ചാബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News