ഗിറ്റാറിനു പകരം വടി! ആസ്വദിച്ച് പാട്ടുപാടി ഒരു കുട്ടി ബാന്‍ഡ് സംഘം; ശങ്കര്‍ മഹാദേവന്‍ പങ്കുവച്ച വിഡിയോ വൈറല്‍

സംഗീതോപകരണങ്ങള്‍ കയ്യില്‍ പിടിച്ചിരിക്കുന്നതായി സങ്കല്‍പ്പിച്ച് പാട്ട് പാടി വൈറലായിരിക്കുകയാണ് മൂന്ന് കുട്ടികള്‍. ഈ കുട്ടി ബാന്‍ഡ് സംഘത്തെ പരിചയപ്പെടുത്തിയുള്ള വീഡിയോ പങ്കുവെച്ചത് ഗായകന്‍ ശങ്കര്‍ മഹാദേവനാണ് . മൂന്ന് കൊച്ചു കുട്ടികള്‍ വളരെ ആസ്വദിച്ച് ഗാനം ആലപിക്കുന്നതിന്റെ വിഡിയോ ആണ് അദ്ദേഹം ആരാധകര്‍ക്കായി പങ്കു വച്ചത്.

View this post on Instagram

I think this is the cutest band ever ! What joy !! Look at their involvement !

A post shared by Shankar Mahadevan (@shankar.mahadevan) on

നടുവില്‍ നില്‍ക്കുന്നയാള്‍ കയ്യില്‍ ഒരു വടി പിടിച്ചു കൊണ്ട് ഗിറ്റാര്‍ വായിക്കുന്നതുപോലെ കാണിക്കുന്നു. ഇരുവശങ്ങളിലുമായി നില്‍ക്കുന്നവര്‍ സംഗീതോപകരണങ്ങള്‍ കയ്യില്‍ പിടിച്ചിരിക്കുന്നതായി സങ്കല്‍പ്പിക്കുകയാണ്. ഗാനാലാപനത്തിനു ശേഷം മൂവരും ചിരിച്ചുകൊണ്ട് നന്ദി പറയുന്നതും വിഡിയോയില്‍ കാണാം.

‘ഇത് എക്കാലത്തെയും മനോഹരമായ സംഗീതബാന്‍ഡ് ആണെന്ന് ഞാന്‍ കരുതുന്നു. അവരുടെ പങ്കാളിത്തം നോക്കൂ. അതില്‍ ഒരുപാട് സന്തോഷം തോന്നുന്നു’. വിഡിയോ പങ്കു വച്ചുകൊണ്ട് ശങ്കര്‍ മഹാദേവന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചതാണിങ്ങനെ.

വിഡിയോ മണിക്കൂറുകള്‍ക്കകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കുട്ടികളുടെ ആലാപനത്തിന് അഭിനന്ദനമായും പലരും എത്തുന്നുണ്ട്. ഇത് ശങ്കര്‍എഹ്‌സാന്‍ലോയ് കൂട്ടുകെട്ടു പോലെയുള്ള ചെറിയൊരു സംഘം ആണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News