കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികള്‍ പിടിയില്‍

കളിയിക്കാവിള സ്പ്ഷ്യല്‍ എസ്ഐ വില്‍സണെ വെടിവെയ്ച്ച് കൊലപെടുത്തിയ സംഭവത്തിലെ കൊലപാതകികള്‍ കസ്റ്റഡിയില്‍.

കര്‍ണ്ണാടകത്തിലെ ഉടുപ്പിയില്‍ നിന്നാണ് മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നീവരെ കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്തത്

കളിയിക്കാവിള സ്പെഷ്യല്‍ എസ്ഐ വില്‍സണനെ വെടിവെയ്ച്ച് കൊലപെടുത്തിയ കേസിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നീവരെ ഇന്ന് രാവിലെ ഉടുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്.

വരാവല്‍ ട്രെയിനില്‍ ഇവര്‍ യാത്ര ചെയ്യുന്നതിഞ്ഞ് തമി‍ഴ്നാട് ക്യൂ ബ്രാഞ്ച് നിര്‍ദ്ദേശാനുസരണം റെയില്‍വേ പ്രോട്ടക്ഷന്‍ ഫോ‍ഴ്സിന്‍റെ സഹായത്തോടെ കര്‍ണ്ണാടക പോലീസാണ് ഇവരെ പിടികൂടിയത്.

ഇന്ദ്രാണി പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ ഉടുപ്പി എസ് പി എന്‍ വിഷ്ണുവര്‍ദ്ധന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. പ്രതികളെ പിടികൂടിയതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രിയായ ബസവരാജ് ബെമ്മേ മാധ്യമങ്ങളോട് സ്ഥീരീകരിച്ചു

നേപ്പാളിലേക്ക് കടന്നശേഷം അവിടെ നിന്ന് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം.അതിനിടയിലാണ് പ്രതികള്‍ വലയിലായത് പ്രതികളെ ഉടുപ്പി കോടതിയില്‍ ഹാജരാക്കിയ ശേഷം തമി‍ഴ്നാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

പ്രതികളെ നാളെ കു‍ഴിത്തുറ കോടതിയില്‍ ഹാജരാക്കിയേക്കും എന്ന് തമി‍ഴ്നാട് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജനുവരി എട്ടിന് രാത്രിയോടെയാണ് കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന സ്പെഷ്യല്‍ എസ്ഐ വില്‍സണെ പ്രതികള്‍ വെടിവെയ്ച്ച് കൊലപെടുത്തിയത്. തീവ്രവാദബന്ധം ഉളള കേസായതിനാല്‍ എന്‍ഐഎ സംഘം കൂടി സമാന്തമായി കേസ് അന്വേഷിക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here