ജെഎന്‍യു ആക്രമണം; വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ ഗൂഗിളിനും വാട്സ്ആപ്പിനും ഹൈക്കോടതി നിര്‍ദേശം; സംഘപരിവാര്‍ ഗ്രൂപ്പുകളിലെ വിവരങ്ങള്‍ പൊലീസിന് ലഭിക്കും

ദില്ലി: ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ സംരക്ഷിക്കാനും പൊലീസിന് കൈമാറാനും ഗൂഗിളിനും വാട്സ് ആപ്പിനും ദില്ലി ഹൈക്കോടതി നിര്‍ദേശം. ഇതോടെ അക്രമം ഏകോപിപ്പിച്ച രണ്ടു സംഘപരിവാര്‍ ഗ്രൂപ്പുകളിലെ വിവരങ്ങള്‍ പൊലീസിന് ലഭിക്കും.

ഇത്തരം സന്ദേശങ്ങള്‍ കൈമാറിയവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഇതോടൊപ്പം ജനുവരി അഞ്ചിലെ ആക്രമണവുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ഉടന്‍ കൈമാറണമെന്ന് ജെഎന്‍യു രജിസ്ട്രാറിനും മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനും കോടതി നിര്‍ദേശം നല്‍കി.

അക്രമ ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതിന് എതിരെ ജെഎന്‍യുവിലെ 3 അധ്യാപകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News