അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയില്‍

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് വ‍ഴി മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയില്‍.

അമേരിക്കയിലെ പ്രശസ്ത ആശുപത്രിയുടെ പേരില്‍ കൃതൃമമായി ഈ മെയില്‍ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. നൈജീരിയന്‍ സ്വദേശിയായ കൊലവോല ബോബോയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ സൈബര്‍ ക്രൈം പോലീസ് പിടികൂടി

വിദേശത്ത് തൊ‍ഴില്‍ ലഭിക്കാനായി പ്രമുഖ തൊ‍ഴില്‍ ലഭ്യതാ സൈറ്റായ ഷെന്‍.ഡോട്ട് കോം പേര് രജിസ്ട്ര്‍ ചെയ്ത് കാത്തിരുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരെയാണ് ജോലി വാഗ്ദാനം ചെയ്ത് നൈജീരിയന്‍ സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തത്. സംഭവത്തെ പറ്റി അന്വേഷണ ഉദ്യോഗസ്ഥനായ എച്ച് .മുഹമ്മദ് ഖാന്‍ പറയുന്നത് ഇങ്ങനെ

(പ്രമുഖ ജോബ് സൈറ്റ് ആയ ഷൈന്‍.കോം പോലെയുളള സൈറ്റുകളില്‍ പേര് രജിസ്ട്രര്‍ ചെയ്ത് കാത്തിരിക്കുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. ഷൈന്‍ വെബ്സൈറ്റില്‍ നിന്ന് ഉദ്യേഗാര്‍ത്ഥികളുടെ പേരും വിവരങ്ങളും മനസിലാക്കുന്ന സംഘം നിങ്ങള്‍ക്ക് അമേരിക്കയിലെ പ്രശസ്തമായ ഫ്ലവേ‍ഴ്സ് ഹോസ്പിറ്റലില്‍ ജോലി ലഭിച്ചു എന്ന് പറഞ്ഞ് ഒരു ഈ മെയില്‍ അയക്കും.

ഇതിനായി ഫ്ലവേ‍ഴസ് ഹോസ്പിറ്റലിന്‍റെ ഈ മെയിലിനോട് സാമ്യതയുളള മറ്റൊരു മെയില്‍ കൃതൃമമായി നിര്‍മ്മിക്കും. പോരാഞ്ഞിട്ട് കൂടുതല്‍ വിശ്വാസം വരാന്‍ അമേരിക്കാന്‍ എംബസിയില്‍ നിന്നാണ് എന്നും ,ഫ്ലവേ‍ഴ്സ് ആശുപത്രിയില്‍ ജോലി ലഭിച്ചതായി എംബസിക്ക് അറിയിപ്പ് ലഭിച്ചു എന്നും ഉദ്യോഗാര്‍ത്ഥിയെ പറഞ്ഞ് വിശ്വസിപ്പിക്കും.

അമേരിക്കന്‍ ഉച്ഛാരണശൈലിയിലുളള ഫോണ്‍വിളിയും , എംബസിയുടെ പേരും എല്ലാം കേട്ട് വിശ്വസിച്ചിരിക്കുന്ന ഉദ്യോഗാര്‍ത്ഥിയോട് ആപ്ളിക്കേഷന്‍ ഫീസ് ആയി 10000 രൂപ അടക്കാന്‍ ആവശ്യപ്പെടും. പ്രമുഖ ആശുപത്രിയിലെ മോഹശബളത്തില്‍ മതി മയങ്ങിയ ഉദ്യോഗാര്‍ത്ഥി പണം അടക്കുന്നതോടെ ഇവരുടെ വലയിലാവും.

പിന്നീട് വിസ ചാര്‍ജ്ജ് എന്ന പേരില്‍ രണ്ട് ലക്ഷവും, ആന്‍റി ടെററിസ്റ്റ് ഫണ്ട്, മെഡിക്കല്‍ ക്ളിയിറന്‍സ് ഫണ്ട്, അമേരിക്കന്‍ ഇന്‍റിലന്‍സ് ക്ളിയറന്‍സ്, എന്നീ സര്‍വ്വീസുകള്‍ക്കായി വീണ്ടും വീണ്ടും ലക്ഷങ്ങള്‍ ആവശ്യപ്പെടും. ഐസിഐസിഐ ബാങ്കിന്‍റെ മുബൈ ശാഖയിലെക്കാണ് പണം അയക്കാന്‍ ആവശ്യപെടുന്നത്.

ബാങ്ക് അകൗണ്ടിലും വലിയ ചതി ഒ‍ളിഞ്ഞ് ഇരിപ്പുണ്ട്. ഉത്തരേന്ത്യലുളള നിരക്ഷരരായ ഏതെങ്കിലും പാവപ്പെട്ടവരുടെ പേരിലാവും അകൗണ്ട് അക്കൗണ്ട് എടുക്കുന്നതിന് പ്രതിഫലമായി ചെറിയ തുക അവര്‍ക്ക് നല്‍കും. എടിഎം, ബാങ്ക് പാസ്ബുക്ക് എന്നീവ കൈവശപെടുത്തും.

തുടര്‍ന്ന് ആണ് നൈജീരിയന്‍ സംഘം തട്ടിപ്പ് ആരംഭിക്കുന്നത്. വിദേശത്ത് നിന്നെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥിയെ ബന്ധപ്പെടാന്‍ സെക്കന്‍ഡ് ലൈന്‍ എന്ന ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിക്കും.

ഇതോടെ വിദേശ നമ്പരില്‍ നിന്നാവും ഉദ്യോഗാര്‍ത്ഥിക്ക് കോള്‍ വരിക. ഇപ്രകാരം നൈജീരിയന്‍ സ്വദേശിയായ കൊലവോലെ ബോബേ നിരവധിപേരെ വഞ്ചിച്ചതായിട്ടാണ് വിവരം

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന പ്രവണത ഏറിവരിയാണെന്നും , വാഗ്ദാനം ലഭിച്ചാല്‍ അത് സൈബര്‍ ക്രൈംപോലീസുമായി ബന്ധപ്പെട്ടോ, നോര്‍ക്കാ റൂട്ട്സ് വ‍ഴിയോ ബന്ധപ്പെട്ട ശേഷം മാത്രമേ പണം കൈമാറാവു എന്ന് സൈബര്‍ ക്രൈം ഡിവൈഎസ്പി എന്‍ ജിജി മാധ്യമങ്ങളോട് പറഞ്ഞു.

സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ എച്ച് മുഹമ്മദ് ഖാന്‍, എസ്ഐ അനീഷ് കരീം, കെ എന്‍ ബിജുലാല്‍, പോലീസുകാരായ പി അനീഷ്, വിജേഷ് എന്നീവര്‍ ചേര്‍ന്നാണ് ബോബൈയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

പ്രതിയില്‍ നിന്ന് നിരവധി സിംകാര്‍ഡുകള്‍, എടിഎം കാര്‍ഡുകള്‍,നാല് ലാപ്ടോപുകള്‍, ബാങ്ക് പാസ്ബുക്കുകള്‍ എന്നീവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ വഞ്ചീയൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News