ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ കേരളം മുന്നില്‍ തന്നെ നില്‍ക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടുതന്നെ കേരളം പോരാട്ടം നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സുപ്രീംകോടതിയില്‍ നിയമത്തിനെതിരെ സംസ്ഥാനം ഫയല്‍ ചെയ്ത സ്യൂട്ട് ഈ പോരാട്ടത്തിന്റെ ഭാഗമാണെന്നും പിണറായി വിജയന്‍.

മതനിരപേക്ഷത ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. അതില്‍ നിന്ന് വ്യതിചലിക്കുന്ന രീതി ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് സമമാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ കേരളം മുന്നില്‍ തന്നെ നില്‍ക്കും. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്യൂട്ട് ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് തന്നെ പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണ്.

മതനിരപേക്ഷത ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. അതില്‍ നിന്ന് വ്യതിചലിക്കുന്ന രീതി ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് സമമാണ്.

തെറ്റായ ഈ നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയാണ് ആദ്യം പ്രമേയം പാസാക്കിയത്.

ഭരണഘടന മാനിക്കുന്ന മുഖ്യമന്ത്രിമാരോട് സമാനമായ ഇടപെടല്‍ നടത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജനങ്ങളുടെ യോജിച്ച ശബ്ദമാണ് ഉയരുന്നത്. ജനാധിപത്യം അതിന്റെ സമഗ്രതയോടെ രാജ്യത്ത് പുലരാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News