കേരളത്തിന്റെ കഴുത്തുഞെരിച്ച് കേന്ദ്രം

ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കുമേല്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ രാജ്യം സമരമുഖത്താണ്. ഭരണഘടനയുടെ മറ്റൊരു മൂലക്കല്ലായ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തി സംസ്ഥാനങ്ങളെ നിര്‍ജീവമാക്കാനുള്ള ശ്രമം ആദ്യ മോഡി സര്‍ക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ വേണ്ടത്ര ചെറുത്തുനില്‍പ്പ് ഉണ്ടായി എന്നു പറയാനാകില്ല. നോട്ടുനിരോധനവും ജിഎസ്ടിയുമെല്ലാം സംസ്ഥാനങ്ങളെ സാമ്പത്തികമായി തകര്‍ത്ത തീരുമാനങ്ങളായിരുന്നു.

പൊതുവായ ഇത്തരം നടപടികള്‍ക്ക് പുറമെയാണ് കേരളത്തോടുള്ള രാഷ്ട്രീയപ്രതികാരം. സ്വാധീനം വര്‍ധിപ്പിക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ തുടരെ പരാജയപ്പെട്ടപ്പോള്‍, കേരളത്തെ അവര്‍ നിര്‍ദയം ദ്രോഹിച്ചു. കേരളത്തിന് അനുവദിച്ച പല കേന്ദ്രപദ്ധതികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് നിര്‍ലജ്ജം കടത്തിക്കൊണ്ടുപോയി. നോട്ടുനിരോധനത്തോടൊപ്പം കേരളത്തിന്റെ അഭിമാനമായ സഹകരണ മേഖലയെ തകര്‍ക്കാന്‍ സംഘടിതമായ ശ്രമമാണ് നടത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരും സഹകാരികളും നടത്തിയ പ്രത്യക്ഷ സമരങ്ങളിലൂടെ തല്‍ക്കാലം അതിജീവിക്കാനായി.ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളം വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് സാമ്പത്തികമായി കഴുത്തുഞെരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here