‘ഓര്‍മയില്ലേ ഗുജറാത്ത്, ഓര്‍ത്ത് കളിച്ചോ’; കൊലവിളിയുമായി ബിജെപി

കോഴിക്കോട്: പൗരത്വ നിയമത്തിനെ അനുകൂലിച്ചുള്ള പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യവുമായി ബിജെപി.
കുറ്റ്യാടിയില്‍ നടത്തിയ പ്രകടനത്തിലാണ് ഗുജറാത്ത് വംശഹത്യ ഓര്‍മിപ്പിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.

‘ഇറങ്ങി വാടാ ചെറ്റകളെ, ഓര്‍മയില്ലേ ഗുജറാത്ത്, ഓര്‍ത്ത് കളിച്ചോ ചെറ്റകളെ..’എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.

പൗരത്വ നിയമത്തെ ന്യായീകരിക്കുന്നതിനായി കുറ്റ്യാടിയില്‍ തിങ്കളാഴ്ച്ച ബിജെപി ദേശരക്ഷാ റാലി എന്ന പരിപാടി നടത്തിയിരുന്നു. പരിപാടി തുടങ്ങുന്നതിന് മുന്‍പേ വ്യാപാരികളും വ്യവസായികളും കടകളടച്ച് ബഹിഷ്‌കരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here