”മുദ്രാവാക്യം വിളിച്ച് പേടിപ്പിക്കുന്ന സംഘികളെ, നിങ്ങളിങ്ങനെ വിളിച്ചു കൂവണമെന്നില്ല. ഞങ്ങള്‍ക്കെല്ലാം നല്ല ഓര്‍മ്മയുണ്ട്. ഒരിക്കലും മറക്കുകയുമില്ല..”

അന്യന്‍ സിനിമ നിങ്ങളില്‍ മിക്കവരും കണ്ടിട്ടുണ്ടാവും..

അതില്‍ വിക്രം അവതരിപ്പിക്കുന്ന അമ്പി എന്ന കഥാപാത്രത്തിന് മള്‍ട്ടിപ്പിള്‍ പേഴ്നാലിറ്റി ഡിസോര്‍ഡാര്‍ ആണ്..
ഏകദേശം അതേ മള്‍ട്ടിപ്പിള്‍ ഡാ… സോറി പേഴ്‌സ്നാലിറ്റി ഡിസോര്‍ഡര്‍ അവസ്ഥ ആണ് നമ്മുടെ നാട്ടിലെ സംഘികള്‍ക്കും..

എന്താണ് പൗരത്വ ബില്‍, എന്താണ് എന്‍ആര്‍സി എന്നൊക്കെ ഇന്നലെ ആര്‍എസ്എസ് കുറ്റ്യാടിയില്‍ സഭ്യത അഭിനയിച്ചു വിശദീകരിക്കുന്ന കണ്ടു.. പിന്നീട് അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മുദ്രാവാക്യങ്ങളായി പുറത്തു വന്നു..

ഓര്‍ത്ത് കളിച്ചോ ചെറ്റകളെ …
ഇറങ്ങി വാടാ പട്ടികളെ….
തന്തയില്ലാ പട്ടികളെ…
ഒറ്റ തന്ത ജനിപ്പിച്ചെങ്കില്‍ ..
ഉമ്മ പാല് കുടിച്ചെങ്കില്‍ …
ഇറങ്ങി വാടാ പട്ടികളെ…
ഇറങ്ങി വാടാ ചെറ്റകളെ….
ഓര്‍മയില്ലേ ഗുജറാത്ത്…
ഓര്‍ത്ത് കളിച്ചോ ചെറ്റകളെ…..
ഓര്‍മയില്ലേ ഗുജറാത്ത് …
ഓര്‍ത്തു കളിച്ചോ പട്ടികളെ….

ഇതിലും ഭംഗിയായി ഇത് വിശദീകരിക്കാന്‍ അവരെ കൊണ്ട് കഴിയുമെന്നു തോന്നുന്നില്ല.. ??
പക്ഷെ ഈ മുകളില്‍ പറഞ്ഞത് വെറും മുദ്രാവാക്യവുമായി മാത്രം തള്ളിക്കളയെണ്ട ഒന്നല്ല..

ഓര്‍മ്മയില്ലേ ഗുജറാത്തിലെ ബില്‍ക്കിസ് ബാനുവിനെ?

ബില്‍ക്കീസ് ബാനുവിനെയും കുടുംബത്തെയും വഴിയില്‍ തടഞ്ഞ് അതിലെ പുരുഷന്മാരെയെല്ലാം തുണ്ടുതുണ്ടായി വെട്ടിനുറുക്കി, സ്ത്രീകളെ ബലാല്‍സംഗം ചെയ്തശേഷം വെട്ടിയരിഞ്ഞ്, ഒരു പിഞ്ചു കുഞ്ഞിനെ അതിന്റെ കാലില്‍ തൂക്കിയെടുത്ത് നിലത്തടിച്ച് തല ചിതറിച്ച് കൊന്നിട്ടു പോയ സംഘികള്‍ അവരുടെ അയല്‍ക്കാരുള്‍പ്പെടെയുള്ളവരായിരുന്നു എന്ന് ബില്‍ക്കീസ് പിന്നീട് ഓര്‍ത്തെടുത്ത് പറയുന്നുണ്ട്.
ഗര്‍ഭിണിയായ ബില്‍ക്കീസിനെ ബലാല്‍സംഗം ചെയ്യാന്‍ മുന്‍പില്‍ നിന്നത് അവര്‍ ചെറുപ്പം മുതല്‍ ‘ഭയ്യാ’ എന്ന് വിളിച്ച് ഒപ്പം നടന്നിരുന്ന അയല്‍ക്കാരനായിരുന്നത്രെ. കൂട്ടുകാരന്‍ ഭാവനയില്‍ പോലും അങ്ങനൊന്നും ചെയ്യില്ലാന്ന് ബില്‍ക്കിസും വിചാരിച്ചിരുന്നു.

ഓര്‍മ്മയില്ലേ ഗുജറാത്തിലെ എംപി ആയിരുന്ന ഇഹ്‌സാന്‍ ജാഫ്രിയെ?

കലാപത്തില്‍ പെട്ടവര്‍ അഭയം തേടിയ ഇഹ്‌സാന്‍ ജാഫ്രിയുടെ വീടുവളഞ്ഞ സംഘി തീവ്രവാദികള്‍ ഒടുക്കം അദ്ദേഹത്തെ നഗ്‌നനാക്കി റോഡിലൂടെ വലിച്ചിഴച്ച് കയ്യും കാലും അവയവങ്ങളോരോന്നായി വെട്ടി മാറ്റി തീയിലിട്ട് കത്തിച്ച് കൊല്ലുകയായിരുന്നു. അക്രമത്തില്‍ പങ്കെടുത്ത സംഘികള്‍ പലരും ഇഹ്‌സാന്‍ ജാഫ്രിയുടെ അയല്‍ക്കാരായിരുന്നു.

ഇപ്പോ ഓര്‍മ്മ വരുന്നില്ലേ ?

സംഘി ഭീകരത അതിന്റെ എല്ലാ ദംഷ്ട്രകളും പുറത്തുകാട്ടി ആര്‍ത്തട്ടഹസിച്ച് പോര്‍വിളി മുഴക്കുന്ന ഇക്കാലത്തും, ആ ആശയത്തിനെ പിന്‍പറ്റി നില്‍ക്കുന്നവര്‍ എത്ര മൃദുരൂപിയാണെങ്കിലും അവരിലെല്ലാമുള്ളത് മുകളില്‍ പറഞ്ഞ സ്വത്വമാണ്. ഒരു നിമിഷത്തിന്റെ ഒരവസരം ഒത്തുവന്നാല്‍ മതി അവരുടെ ഉള്ളിലെ ആ സ്വത്വം പുറത്തു ചാടാന്‍. ബില്‍ക്കീസിനെ ബലാല്‍സംഗം ചെയ്ത, ജാഫ്രിയെ വെട്ടിനുറുക്കി കത്തിച്ച ആ യഥാര്‍ഥ വിശ്വരൂപത്തിലേക്ക് അവര്‍ക്ക് പരിണമിക്കാന്‍.

മുദ്രാവാക്യം വിളിച്ച് പേടിപ്പിക്കുന്ന സംഘികളെ, നിങ്ങളിങ്ങനെ വിളിച്ചു കൂവണമെന്നില്ല.
ഞങ്ങള്‍ക്കെല്ലാം നല്ല ഓര്‍മ്മയുണ്ട്. ഒരിക്കലും മറക്കുകയുമില്ല…??

#KeralaRejectsNRC
#KeralaRejectsCAA

(കടപ്പാട്: Titto Antony, Sunoj Varkey)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News