സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയംഗം അവിക് ദത്ത അന്തരിച്ചു

കൊൽക്കത്ത: ഗണശക്തി പത്രത്തിന്റെ മുന്‍ എഡറ്ററും സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയംഗവുമായ അവിക് ദത്ത അന്തരിച്ചു. 58 വയസായിരുന്നു.

2018 ഡിസംബറിൽ ഒരു യേഗത്തിൽ സംസാരിച്ചു കൊണ്ടിരിക്കെ മസ്തിഷ്‌ക്കാഘാതം ഉണ്ടായതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.

എതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ അന്ത്യം സംഭവിച്ചു. മൃതദേഹം പാര്‍ടി സംസ്ഥാന കമ്മറ്റി ഓഫീസ്, ഗണശക്തി എന്നിവിടങ്ങളിൽ കൊണ്ടുവന്നു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു എന്നിവരുള്‍പ്പടെ നേതാക്കളും ഗണശക്തി പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചു. കൊയ്‌രത്തല വൈദ്യുതി ശ്മശാനത്തിൽ സംസ്‌ക്കരിച്ചു.

എസ്എഫ്‌ഐയിലൂടെ സിപിഐ എംലെത്തിയ അവിക് പഠനം പൂര്‍ത്തിയാക്കിയ ശേഷം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു.

ജേര്‍ണലിസത്തിൽ ബിരുദാനന്തര ബിരുദ ധാരിയാണ്. എസ് എഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ ഛത്ര സംഗ്രാമിൽ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ 1986ൽ ഗണശക്തിയിൽ റിപ്പോര്‍ട്ടറായി ചേര്‍ന്നു. 32 വര്‍ഷത്തിലധികം വിവധ തസ്തികകളിൽ ഗണശക്തിയിൽ പ്രവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News