പ്രകോപനപരമായ മുദ്രാവാക്യം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: കുറ്റ്യാടിയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപി സംഘടിപ്പിച്ച പരുപാടിക്കിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ക്കെതിരെ കേസെടുത്തു.

മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ഡിവൈഎഫ്‌ഐ കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി നല്‍കിയ പരാതിയിന്‍മേലാണ് പൊലീസ് നടപടി.
പൗരത്വ നിയമത്തിനെ അനുകൂലിച്ച് കുറ്റ്യാടിയില്‍ നടത്തിയ പ്രകടനത്തിലാണ് ഗുജറാത്ത് വംശഹത്യ ഓര്‍മിപ്പിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.

കുറ്റ്യാടിയില്‍ തിങ്കളാഴ്ച്ച ബിജെപി ദേശരക്ഷാ റാലി എന്ന പരിപാടി നടത്തിയിരുന്നു. പരിപാടി തുടങ്ങുന്നതിന് മുന്‍പേ വ്യാപാരികളും വ്യവസായികളും കടകളടച്ച് ബഹിഷ്‌കരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News