കല്ലുവാതുക്കല്‍ മദ്യ ദുരന്തം: മണിച്ചനേയും, ഭാര്യയേയും, മാനേജരേയും വെറുതെ വിട്ടു

കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിനോട് അനുബന്ധിച്ച് ക്രൈബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ചാര്‍ജ് ചെയ്ത കേസിലെ പ്രതികളായ മണിച്ചന്‍ എന്ന ചന്ദ്രന്‍, ഭാര്യ ഉഷ, മാനേജര്‍ ബാലചന്ദ്രന്‍ എന്നിവരെ വെറുതെ വിട്ടു.

ആറ്റിങ്ങള്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അമ്പിളി ചന്ദ്രനാണ് വെറുതെ വിട്ടത്. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് നടത്തിയ റെയിഡില്‍ കേരള ബിവറേജസ് കോര്‍പ്പറേഷന്റെ വ്യാജ സ്റ്റിക്കറുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് തിരുവനന്തപും യൂണിറ്റ് കേസ് എടുത്തത്.

മദ്യം വാങ്ങി അതില്‍ ഒട്ടിക്കുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്റെതെന്ന് തോന്നിപ്പിക്കുന്ന വ്യാജ സ്റ്റിക്കറുകള്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിവെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News