കേരളസർക്കാരിന്‌ നന്ദി പ്രകടിപ്പിച്ച്‌ ജാമിയ മിലിയ വിദ്യാർഥികൾ

ന്യൂഡൽഹി: ജാമിയ മിലിയയിൽ കഴിഞ്ഞ മാസം പൊലീസ്‌ അതിക്രമത്തെ തുടർന്ന്‌ ബുദ്ധിമുട്ടിലായവർക്ക്‌ സംസ്ഥാനസർക്കാരും കേരളഹൗസ്‌ അധികൃതരും നൽകിയ സഹായങ്ങൾക്ക്‌ നന്ദി പറഞ്ഞ്‌ വിദ്യാർഥികൾ. പെട്ടെന്ന്‌ ഹോസ്‌റ്റൽ അടച്ചതിനെ തുടർന്ന് വിദ്യാർഥികൾക്ക്‌ കേരളഹൗസിൽ താമസസൗകര്യം നൽകി.

നാട്ടിലേക്ക്‌ പോകാനുള്ള യാത്രാക്രമീകരണങ്ങളും ഒരുക്കി. ഇതിൽ നന്ദി പ്രകടിപ്പിച്ച്‌ വിദ്യാർഥികളുടെ സംഘം കേരളഹൗസിലെത്തി സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്തിനെ കണ്ടു.

അബ്ദുൾ ഗഫൂർ, എൻ എസ്‌ അബ്ദുൾ ഹമീദ്‌, റമീസ്‌, ശ്രീകാന്ത്‌ ശിവദാസൻ, പ്രിൻസ്‌ പീറ്റർ എന്നിവരാണ്‌ സംഘത്തിൽ ഉണ്ടായിരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News