ട്രാന്‍സ്‌ജെന്റേഴ്‌സിനായി യുവജന കമ്മീഷന്റെ അദാലത്ത്‌

ട്രാൻസ്ജെന്റേഴ്സിന്റ പരാതികളും നിർദ്ദേശങ്ങളും സ്വീകരിച്ച് യുവജന കമ്മീഷന്റെ അദാലത്ത്. സംസ്ഥാനത്താദ്യമായാണ് ട്രാൻസ്ജെന്റേഴ്സിനായി ഇത്തരമൊരു അദാലത്ത് സംഘടിപ്പിക്കുന്നത്.

പരിഹാസവും അപമാനവും നിറഞ്ഞ ജീവിതം. ചെറിയ ദുരിതമൊന്നുമല്ല ഇവർ ഇതിനകം ജീവിത വഴിയിൽ നേരിട്ടത്.

അങ്ങനെ പൊളളിക്കുന്ന നിരവധി അനുഭവങ്ങൾക്കിടയിൽ ഇന്ന് ലഭിക്കുന്ന സ്വീകാര്യതയിൽ സന്തുഷ്ടരുമണിവർ. ദ്വയ സെക്രട്ടറി രഞ്ജു

പുതിയ നിർദേശങ്ങളും അഭിപ്രായങ്ങളും അവർ അദാലത്തിൽ പങ്കുവച്ചു. ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് സർക്കാർ സഹായം ഉറപ്പാക്കുക, കൂടുതൽ ഷെൽട്ടർ ഷോമുകൾ സ്ഥാപിക്കുക, തിരിച്ചറിയൽ കാർഡിലെ മൂന്നാം ലിംഗം എന്ന പ്രയോഗം ഒഴിവാക്കുക എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചു

ആവശ്യങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് യുവജനകമ്മീഷൻ സർക്കാരിന് സമർപ്പിക്കും. ട്രാൻസ്ജെന്റേഴ്സിനായി തുടർ അദാലത്തുകളും സംഘടിപ്പിക്കാനാണ് കമ്മീഷൻ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News