സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഖംമിനുക്കി വേളി കായലോരം

സഞ്ചാരികളെ ആകര്‍ഷിക്കാനായി നവീകരണ പ്രവര്‍ത്തനങ്ങളുമായി വേളി കായലോരം. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വേളിയില്‍ പുതിയ മാറ്റങ്ങള്‍ എന്താണെന്നറിയാന്‍ നമുക്കും കൈരളി സംഘത്തോടൊപ്പം ഒരു യാത്ര പോകാം.

അറബിക്കടലില്‍ ലയിക്കാനാകാതെ വിഷമിച്ചു നില്‍ക്കുകയാണ് വേളി കായല്‍. ഇവരെ തമ്മില്‍ വേര്‍പിരിക്കുന്ന വില്ലനായ മണ്‍തിട്ട കാരണമാണ് സഞ്ചാരികള്‍ ഇവിടേയ്ക്ക് ഒ‍ഴുകിയെത്തുന്നത്.

വൈകുന്നേര സമയങ്ങളില്‍ ഇളം കാറ്റ് കൊള്ളാനും സുറപറഞ്ഞിരിക്കാനും ഇതിലും മികച്ച സ്ഥലമില്ല. ഒരു മാസം കൂടിക‍ഴിഞ്ഞാല്‍ സഞ്ചാരികള്‍ക്ക് കാറ്റു കൊണ്ട് ഒരു ചെറിയ ട്രെയിനിലൂടെ യാത്ര ചെയ്യാം.

അതിനുള്ള ഒരുക്കങ്ങളിലാണ് ടൂറിസം വകുപ്പ്. കായലിനേയും കടലിനേയും ചുറ്റി രണ്ടര കിലോമീറ്റര്‍ ട്രെയിനിലൂടെ പതുക്കെ ഉള്ള സഞ്ചാരം.

അസ്തമയ സൂര്യനെ നോക്കി ഓളം തല്ലുന്ന കായലിലൂടെ സ്പീട് ബോട്ടില്‍ അതിവേഗത്തില്‍ തെന്നി നീങ്ങാനുമുണ്ട് സൗകര്യങ്ങള്‍

കുതിര സവാരിയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കടലിനും കായലിനും നടുക്കിലൂടെ കതിര കുളംബടിയുടെ ശബ്ദം കേള്‍പ്പിച്ച് പാഞ്ഞു നീങ്ങാനും സഞ്ചാരികള്‍ക്ക് പ്രിയമേറെയാണ്.

വൈകുന്നേര സമയത്ത് കടല്‍ കാറ്റും കൊണ്ട് കായലിന്‍റെ തീരത്തിലൂടെ നടക്കുന്നവര്‍ സ്വയം മനസില്‍ പറയും ദൈവത്തിന്‍റെ സ്വന്തം നാട്ടിലൂടെയാണ് ഈ നടത്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News