നിയമസഭക്ക് മീതെ റസിഡന്റുമാരൊന്നും ഇല്ലെന്ന് ഓര്‍ക്കണം; ഇത് പഴയ നാട്ടുരാജ്യമല്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം: ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ലെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

‘ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. ആ ജനാധിപത്യ രാഷ്ട്രത്തിന്റെ ജനാധിപത്യ വ്യവസ്ഥ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. പണ്ട് ഇവിടെ നാട്ടുരാജാക്കന്മാരുടെ മേലെ റസിഡന്റുമാര്‍ ഉണ്ടായിരുന്നു. സംസ്ഥാന നിയമസഭകള്‍ക്ക് മേലെ അത്തരം റസിഡന്റുമാരൊന്നും ഇല്ല എന്നതും ഓര്‍ക്കുന്നത് നല്ലതാണ്’ – മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തെ അനൈക്യമാണ് യോജിച്ചുള്ള തുടര്‍ പോരാട്ടങ്ങള്‍ക്ക് വിലങ്ങ് തടിയായത്. യോജിച്ച സമരത്തെ കുറിച്ച് ആലോചിക്കാന്‍ താന്‍ പല തവണ പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ടു. എന്നാല്‍ രാജ്യത്തിന് വേണ്ടി ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് പിന്നീട് അതുണ്ടായില്ല. ഒരുമിച്ച് നില്‍ക്കണമെന്നാണ് താനിപ്പോഴും അഭ്യര്‍ത്ഥിക്കുന്നത്. ഒന്നായി നീങ്ങുമ്പോള്‍ ഒരു കൂട്ടരെ മാത്രമേ മാറ്റി നിര്‍ത്തേണ്ടതുള്ളൂ, അത് തീവ്രവാദികളെയാണ്,’ എന്ന് പറഞ്ഞ മുഖ്യമന്ത്രി, ഒരു തടങ്കല്‍ പാളയങ്ങളും കേരളത്തിലുയരില്ലെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here