സൈഡ് ബിസിനസ്സായി പെണ്‍വാണിഭം; നടിമാരെന്ന പേരില്‍ എത്തിക്കുന്ന പെണ്‍കുട്ടിക്ക് 6000 രൂപ; പ്രമുഖ സംവിധാകന്‍ പിടിയിലായപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സിനിമയില്‍ സൈഡ് ബിസിനസ്സായി പെണ്‍വാണിഭം നടത്തി വന്ന കാസ്റ്റിങ് സംവിധായകന്‍ അറസ്റ്റില്‍. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ നവീന്‍കുമാര്‍ പ്രേംലാല്‍ ആര്യയാണ് മുംബൈ പൊലീസിലെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ചിന്റെ പിടിയിലായത്.

നടിമാര്‍ എന്ന വ്യാജേന എത്തിക്കുന്ന ഒരു പെണ്‍കുട്ടിക്ക് 60,000 രൂപ വരെയാണ് നവീനും സംഘവും ഈടാക്കിയിരുന്നത്. നവീന്‍കുമാറിന്റെ പെണ്‍വാണിഭ റാക്കറ്റിനെക്കുറിച്ച് സൂചന കിട്ടിയതോടെ, രഹസ്യ മാര്‍ഗത്തിലൂടെയാണ് സംഘത്തെ പിടികൂടിയത്.

അന്വേഷണം സംഘം ഒരു കസ്റ്റമര്‍ മുഖേന നവീന്‍ കുമാറിനെ ബന്ധപ്പെടുകയും, സിനിമാരംഗത്തുള്ള രണ്ട് പെണ്‍കുട്ടികളെ ആവശ്യപ്പെടുകയായിരുന്നു. ഓരോ പെണ്‍കുട്ടിക്കും 60,000 രൂപ ആവശ്യപ്പെട്ടത് കൂടാതെ ഹോട്ടലില്‍ അഡ്വാന്‍സായി റൂം ബുക്ക് ചെയ്യാനും ആവശ്യപ്പെട്ടു.

പിന്നാലെ നവീന്‍ കുമാര്‍ പെണ്‍കുട്ടികളുമായി എത്തുകയും, പൊലീസ് മൂവരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നുവെന്നും ഇന്‍സ്പെക്ടര്‍ സന്ദേശ് രവാലെ പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കമുള്ളവരെയാണ് പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നത്.

ഇവരുടെ കൈയില്‍ നിന്നും 18 ഉം, 25 ഉം വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായും സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സന്ദേശ് രവാലെ പറഞ്ഞു.

അജയ് ശര്‍മ്മ, വിജയ് എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ നഗരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നവീന്‍കുമാര്‍ പെണ്‍വാണിഭ കേന്ദ്രം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News