നിര്‍ഭയ കേസ് പ്രതികള്‍ നിയമം ലംഘിച്ചത് 23 തവണ; സമ്പാദിച്ചത് 1.37 ലക്ഷം

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികള്‍ ജയില്‍ നിയമങ്ങള്‍ ലംഘിച്ചത് 23 തവണ. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷത്തിനിടെ ജോലി ചെയ്തു പ്രതികള്‍ 1.37 ലക്ഷം രൂപ സമ്പാദിച്ചതായും ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 22നാണ് പ്രതികളായ അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശര്‍മ (26) എന്നിവരുടെ വധശിക്ഷ നടപ്പാക്കേണ്ടത്.

വിനയ് 11 തവണയും പവന്‍ എട്ടു തവണയും മുകേഷ് മൂന്നു തവണയും അക്ഷയ് ഒരു പ്രാവശ്യവും ആണ് ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിനു ശിക്ഷിക്കപ്പെട്ടത്. ജയിലില്‍ ജോലി ചെയ്ത് അക്ഷയ് 69,000 രൂപയും പവന്‍ 29,000 രൂപയും വിനയ് 39,000 രൂപയും സമ്പാദിച്ചു. മുകേഷിനെ ജോലികള്‍ക്കു നിയോഗിച്ചിരുന്നില്ല. 2016ല്‍ മുകേഷ്, പവന്‍, അക്ഷയ് എന്നിവര്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News