സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനം

സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കാര്യവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാേെനജ്‌മെന്റിനെയാണ് സര്‍വകലാശാലയായി ഉയര്‍ത്തുന്നത്. നിലവില്‍ കുസാറ്റിനു കീഴിലായിരുന്നു ഐഐഐറ്റിഎംകെയുടെ പ്രവര്‍ത്തനം.

അഞ്ച് എംഎസ്‌സി കോഴ്‌സുകളും രണ്ട് പിഎച്ച്ഡി കോഴ്‌സുകളുമാണ് ഐഐഐററ്റിഎംകെയിലുള്ളത്. ഡിജിറ്റല്‍ സര്‍വകലാശാല കൂടി വരുന്നതോടെ സംസ്ഥാനത്തെ ആകെ സര്‍വകലാശാലകള്‍ 14 ആകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News