ഓപ്പറേഷന്‍ തിയറ്ററില്‍ കടന്ന തെരുവുനായ നവജാതശിശുവിനെ കടിച്ച് കൊന്നു

ഓപ്പറേഷന്‍ തിയറ്ററില്‍ കടന്ന് നവജാതശിശുവിനെ കടിച്ച് കൊന്ന് തെരുവുനായ. ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയുടെ ഓപ്പറേഷന്‍ തിയറ്ററില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

രവികുമാര്‍ – കാഞ്ചന ദമ്പതികളുടെ കുഞ്ഞിനെയാണ് തെരുവുനായ കടിച്ച് കൊന്നത്. രാവിലെ 8.30ഓടെ നായ തിയറ്ററില്‍ നിന്ന് ഇറങ്ങുന്നത് കണ്ട ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന നവജാതശിശുവിനെ കാണുന്നത്.

പുലര്‍ച്ച സിസേറിനിലൂടെയാണ് കുഞ്ഞ് പിറന്നത്. കാഞ്ചനയെ വാര്‍ഡിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നെന്ന് രവികുമാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News