ധനൂഷും അനിരുദ്ധും പീഡിപ്പിച്ചോ? വീണ്ടും സുചിത്രയുടെ വെളിപ്പെടുത്തല്‍

തെന്നിന്ത്യന്‍ സിനിമാലോകത്ത് വിവാദമായ ‘സുചി ലീക്ക്‌സി’ല്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര.

സുചിത്രയുടെ വാക്കുകള്‍:

”ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന നടനാണ് ധനുഷ്. തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച ഒരു നടന്‍. അടുത്തിടെ അസുരന്‍ എന്ന ചിത്രം ഞാന്‍ കണ്ടിരുന്നു. അതില്‍ എത്ര മനോഹരമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്.

എത്ര നീചമായാണ് ഹാക്കര്‍ എന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ത്തിയത്. ധനൂഷ്, അനിരുദ്ധ് എന്നിവര്‍ എന്നെ ബലാത്സംഗം ചെയ്തു എന്നൊക്കെയാണ് അയാള്‍ എഴുതിയത്.

യഥാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചാല്‍ എന്നെപ്പോലൊരു സ്ത്രീ ട്വിറ്ററില്‍ എഴുതുകയില്ല. സംഭവിച്ച ഉടന്‍ തന്നെ തക്കതായ നടപടികള്‍ സ്വീകരിക്കുമായിരുന്നു. സിനിമയിലെ സ്വകാര്യമായ പല ദൃശ്യങ്ങളും ഹാക്കര്‍ പുറത്ത് വിട്ടു.

അയാള്‍ എല്ലാ പരിധികളും ലംഘിച്ചു. ഞങ്ങള്‍ എല്ലാവരും അതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഞാനടക്കം ഒരുപാട് പേരുടെ ജീവിതത്തെ അത് ബാധിച്ചു.” സുചിത്ര ഒരു അഭിമുഖത്തില്‍ പറഞ്ഞു.

2017ലാണ് സുചി ലീക്ക്‌സ് എന്ന പേരിലുള്ള അക്കൗണ്ട് സിനിമാതാരങ്ങള്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്.

നടന്‍ ധനുഷിനെതിരെയായിരുന്നു ആദ്യ ട്വീറ്റ്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഉപദ്രവിച്ചെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുമ്പില്‍ തുറന്ന് കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.

പിന്നാലെയാണ് സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് തന്നെ നിരവധി താരങ്ങളുടെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നത്. എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു സുചിത്രയുടെ അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel