ക്ലാസിക്കൽ കച്ചേരി ആസ്വാദകരുടെ ഇഷ്ട സംഗീതോത്സവമായ സ്വാതി സംഗീതോൽസവത്തിന് തിരുവനന്തപുരത്ത് സമാപനമായി

ക്ലാസിക്കൽ കച്ചേരി ആസ്വാദകരുടെ ഇഷ്ട സംഗീതോത്സവമായ സ്വാതി സംഗീതോൽസവം തിരുവനന്തപുരത്ത് സമാപനമായി.

കര്‍ണ്ണാടക സംഗീതജ്ജനായ സഞ്ജയ് സുബ്രമണ്യത്തിന്‍റെ കച്ചേരിയോടെയാണ് ഈ വര്‍ഷത്തെ സംഗീതോല്‍സവത്തിന് സമാപനം കുറക്കപ്പെട്ടത്.

പദ്മതീര്‍ത്ഥകരയിലും, പദ്മനാഭന്‍റെ ചുറ്റിലും ലക്ഷദീപ കാ‍ഴ്ച്ചക്ക് ഇനി മണിക്കൂറുകള്‍ മാത്രം.ക്ഷേത്രത്തിന് ഒരു വിളിപാടകലെയുളള കുതിരമാളികയുടെ പൂമുഖത്ത് സംഗീതം കൊണ്ട് ലക്ഷദീപകാ‍ഴ്ച്ചയൊരുക്കകയായിരുന്നു തെന്നിന്ത്യന്‍ സംഗീത മാന്ത്രികന്‍ സഞ്ജയ് സുബ്രമണ്യം

മഹാരാജ സ്വാതിതിരുനാളിന്‍റെ പ്രസിദ്ധമായ കീര്‍ത്തനങ്ങള്‍ പാടുമ്പോള്‍ സദസില്‍ നിന്ന് ഹര്‍ഷാതിരേകത്താല്‍ സഭാഷ് വിളികള്‍ ഉയര്‍ന്നു

ചാരുകേശിയും, ശങ്കരാഭരണവും, നീലാബരിയും, ധനശ്രീയും ആസ്വാദകരുടെ ഇഷ്ടരാഗങ്ങള്‍ ആണ് സഞ്ജയ് പാടിയതത്രയും

പത്ത് ദിവസം നീണ്ട് നിന്ന സ്വാതി സംഗീതോല്‍സവത്തില്‍ തെന്നിന്ത്യയിലെ പ്രസിദ്ധരായ കലാകാരന്‍മാര്‍ പങ്കാളികളായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here