ദുബായ്: 2019ലെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള ഐസിസി പുരസ്‌കാരം രോഹിത് ശര്‍മയ്ക്ക്. 2019ലെ മികച്ച ബാറ്റിങ് പ്രകടനമാണ് രോഹിതിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
രോഹിതിനൊപ്പം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും പുരസ്‌കാരത്തിന് അര്‍ഹനായി. 2019ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരമാണ് കോഹ്ലി സ്വന്തമാക്കിയത്.
2019ല്‍ ഏകദിനത്തില്‍ മിന്നും പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികളടക്കം കലണ്ടര്‍ വര്‍ഷത്തില്‍ ഏഴ് ശതകങ്ങളാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്.
പുരസ്‌കാര മികവില്‍ തിളങ്ങിയ മറ്റൊരു ഇന്ത്യന്‍ താരം ദീപക് ചഹറാണ്. 2019ലെ ഏറ്റവും മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരമാണ് ചഹര്‍ നേടിയത്. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതാണ് ചഹറിന് നേട്ടമായത്.
ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത റെക്കോര്‍ഡ് പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

Get real time update about this post categories directly on your device, subscribe now.